മർക്കൊസ് 8 : 1 (ERVML)
ആ ദിവസങ്ങളില്‍ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു അവരോടു:
മർക്കൊസ് 8 : 2 (ERVML)
ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
മർക്കൊസ് 8 : 3 (ERVML)
ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാല്‍ അവര്‍ വഴിയില്‍ വെച്ചു തളര്‍ന്നു പോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
മർക്കൊസ് 8 : 4 (ERVML)
അതിന്നു അവന്റെ ശിഷ്യന്മാര്: ഇവര്‍ക്കും ഇവിടെ മരുഭൂമിയില്‍ അപ്പം കൊടുത്തു തൃപ്തിവരുത്തുവാന് എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 8 : 5 (ERVML)
അവന് അവരോടു: നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവര്‍ പറഞ്ഞു.
മർക്കൊസ് 8 : 6 (ERVML)
അവന് പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കല്‍ വിളമ്പുവാന്‍ കൊടുത്തു; അവര്‍ പുരുഷാരത്തിനു വിളമ്പി.
മർക്കൊസ് 8 : 7 (ERVML)
ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവന് അനുഗ്രഹിച്ചിട്ടു, വിളമ്പുവാന്‍ പറഞ്ഞു.
മർക്കൊസ് 8 : 8 (ERVML)
അവര്‍ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങള്‍ ഏഴു വട്ടി നിറച്ചെടുത്തു.
മർക്കൊസ് 8 : 9 (ERVML)
അവര്‍ ഏകദേശം നാലായിരം പേര് ആയിരുന്നു.
മർക്കൊസ് 8 : 10 (ERVML)
അവന് അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളില്‍ എത്തി.
മർക്കൊസ് 8 : 11 (ERVML)
അനന്തരം പരീശന്മാര് വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തര്‍ക്കിച്ചു തുടങ്ങി.
മർക്കൊസ് 8 : 12 (ERVML)
അവന് ആത്മാവില്‍ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
മർക്കൊസ് 8 : 13 (ERVML)
അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.
മർക്കൊസ് 8 : 14 (ERVML)
അവര്‍ അപ്പം കൊണ്ടുപോരുവാന്‍ മറന്നു പോയിരുന്നു; പടകില്‍ അവരുടെ പക്കല്‍ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
മർക്കൊസ് 8 : 15 (ERVML)
അവന് അവരോടു: നോക്കുവിന്‍ , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്വിന് എന്നു കല്പിച്ചു.
മർക്കൊസ് 8 : 16 (ERVML)
നമുക്കു അപ്പം ഇല്ലായ്കയാല്‍ എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
മർക്കൊസ് 8 : 17 (ERVML)
അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാല്‍ നിങ്ങള്‍ തമ്മില്‍ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
മർക്കൊസ് 8 : 18 (ERVML)
കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേള്‍ക്കുന്നില്ലയോ? ഓര്‍ക്കുന്നതുമില്ലയോ?
മർക്കൊസ് 8 : 19 (ERVML)
അയ്യായിരംപേര്‍ക്കും ഞാന്‍ അഞ്ചു അപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവര്‍ അവനോടു പറഞ്ഞു.
മർക്കൊസ് 8 : 20 (ERVML)
നാലായിരം പേര്‍ക്കും ഏഴു നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവര്‍ അവനോടു പറഞ്ഞു.
മർക്കൊസ് 8 : 21 (ERVML)
പിന്നെ അവന് അവരോടു: ഇപ്പോഴും നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
മർക്കൊസ് 8 : 22 (ERVML)
അവര്‍ ബേത്ത്സയിദയില്‍ എത്തിയപ്പോള്‍ ഒരു കുരുടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
മർക്കൊസ് 8 : 23 (ERVML)
അവന് കുരുടന്റെ കൈക്കുപിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണില്‍ തുപ്പി അവന്റെ മേല്‍ കൈ വെച്ചു; നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
മർക്കൊസ് 8 : 24 (ERVML)
അവന് മേല്പോട്ടു നോക്കി: ഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങള്‍ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
മർക്കൊസ് 8 : 25 (ERVML)
പിന്നെയും അവന്റെ കണ്ണിന്മേല് കൈ വെച്ചാറെ അവന് സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
മർക്കൊസ് 8 : 26 (ERVML)
നീ ഊരില്‍ കടക്കപോലും അരുതു എന്നു അവന് പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
മർക്കൊസ് 8 : 27 (ERVML)
അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യകൂ അടുത്ത ഊരുകളിലേക്കു പോയി; വഴിയില്‍വെച്ചു ശിഷ്യന്മാരോടു: ജനങ്ങള്‍ എന്നെ ആര് എന്നു പറയുന്നു എന്നു ചോദിച്ചു.
മർക്കൊസ് 8 : 28 (ERVML)
യോഹന്നാന് സ്നാപകനെന്നു ചിലര്‍ .ഏലീയാവെന്നു ചിലര്‍ .പ്രവാചകന്മാരില് ഒരുത്തന് എന്നു മറ്റു ചിലര്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
മർക്കൊസ് 8 : 29 (ERVML)
അവന് അവരോടു: എന്നാല്‍ നിങ്ങള്‍ എന്നെ ആര് എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
മർക്കൊസ് 8 : 30 (ERVML)
പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന് അവരോടു ഖണ്ഡിതമായി പറഞ്ഞു.
മർക്കൊസ് 8 : 31 (ERVML)
മനുഷ്യപുത്രന് പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള് കഴിഞ്ഞിട്ടു അവന് ഉയിര്ത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
മർക്കൊസ് 8 : 32 (ERVML)
അവന് ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോള്‍ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി;
മർക്കൊസ് 8 : 33 (ERVML)
അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
മർക്കൊസ് 8 : 34 (ERVML)
പിന്നെ അവന് പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവന് എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന് തന്നെത്താന്‍ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
മർക്കൊസ് 8 : 35 (ERVML)
ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയു; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും.
മർക്കൊസ് 8 : 36 (ERVML)
ഒരു മനുഷ്യന് സര്‍വ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താല്‍ അവന്നു എന്തു പ്രയോജനം?
മർക്കൊസ് 8 : 37 (ERVML)
അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യന് എന്തൊരു മറുവില കൊടുക്കും;
മർക്കൊസ് 8 : 38 (ERVML)
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും;
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38