മർക്കൊസ് 9 : 1 (ERVML)
പിന്നെ അവന് അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില് ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മർക്കൊസ് 9 : 2 (ERVML)
ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
മർക്കൊസ് 9 : 3 (ERVML)
ഭൂമിയില്‍ ഒരു അലക്കുകാരന്നും വെളുപ്പിപ്പാന്‍ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.
മർക്കൊസ് 9 : 4 (ERVML)
അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കും പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
മർക്കൊസ് 9 : 5 (ERVML)
പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
മർക്കൊസ് 9 : 6 (ERVML)
താന്‍ എന്തു പറയേണ്ടു എന്നു അവന് അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു.
മർക്കൊസ് 9 : 7 (ERVML)
പിന്നെ ഒരു മേഘം വന്നു അവരുടെ മേല്‍ നിഴലിട്ടു: ഇവന് എന്റെ പ്രിയ പുത്രന് ; ഇവന്നു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
മർക്കൊസ് 9 : 8 (ERVML)
പെട്ടെന്നു അവര്‍ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
മർക്കൊസ് 9 : 9 (ERVML)
അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ : മനുഷ്യപുത്രന് മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന് അവരോടു കല്പിച്ചു.
മർക്കൊസ് 9 : 10 (ERVML)
മരിച്ചവരില്‍ നിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു;
മർക്കൊസ് 9 : 11 (ERVML)
ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ വാദിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.
മർക്കൊസ് 9 : 12 (ERVML)
അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാല്‍ മനുഷ്യപുത്രനെക്കുറിച്ചു: അവന് വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?
മർക്കൊസ് 9 : 13 (ERVML)
ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവര്‍ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 9 : 14 (ERVML)
അവന് ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നിലക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.
മർക്കൊസ് 9 : 15 (ERVML)
പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
മർക്കൊസ് 9 : 16 (ERVML)
അവന് അവരോടു: നിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
മർക്കൊസ് 9 : 17 (ERVML)
അതിന്നു പുരുഷാരത്തില്‍ ഒരുത്തന് : ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാന്‍ നിന്റെ അടുക്കല്‍ കൊണ്ടുവന്നു.
മർക്കൊസ് 9 : 18 (ERVML)
അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന് നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാന്‍ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവര്‍ക്കും കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 9 : 19 (ERVML)
അവന് അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 9 : 20 (ERVML)
അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന് നിലത്തു വീണു നുരെച്ചുരുണ്ടു.
മർക്കൊസ് 9 : 21 (ERVML)
ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവന് : ചെറുപ്പംമുതല്‍ തന്നേ.
മർക്കൊസ് 9 : 22 (ERVML)
അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
മർക്കൊസ് 9 : 23 (ERVML)
യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
മർക്കൊസ് 9 : 24 (ERVML)
ബാലന്റെ അപ്പന് ഉടനെ നിലവിളിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
മർക്കൊസ് 9 : 25 (ERVML)
എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുതു എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 9 : 26 (ERVML)
അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന് മരിച്ച പോലെ ആയി.
മർക്കൊസ് 9 : 27 (ERVML)
യേശു അവനെ കൈകൂ പിടിച്ചു നിവര്‍ത്തി, അവന് എഴുന്നേറ്റു.
മർക്കൊസ് 9 : 28 (ERVML)
വീട്ടില്‍ വന്നശേഷം ശിഷ്യന്മാര് സ്വകാര്യമായി അവനോടു: ഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
മർക്കൊസ് 9 : 29 (ERVML)
പ്രാര്‍ത്ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവന് പറഞ്ഞു.
മർക്കൊസ് 9 : 30 (ERVML)
അവിടെ നിന്നു അവര്‍ പുറപ്പെട്ടു ഗലീലയില്‍ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവന് ഇച്ഛിച്ചു.
മർക്കൊസ് 9 : 31 (ERVML)
അവന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രന് മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാള് കഴിഞ്ഞ ശേഷം അവന് ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.
മർക്കൊസ് 9 : 32 (ERVML)
ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
മർക്കൊസ് 9 : 33 (ERVML)
അവന് കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍ : നിങ്ങള്‍ വഴിയില്‍വെച്ചു തമ്മില്‍ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
മർക്കൊസ് 9 : 34 (ERVML)
അവരോ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര് എന്നു വഴിയില്‍വെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
മർക്കൊസ് 9 : 35 (ERVML)
അവന് ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവന് മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന് എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
മർക്കൊസ് 9 : 36 (ERVML)
ഒരു ശിശുവിനെ എടുത്തു അവരുടെ നടുവില്‍ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
മർക്കൊസ് 9 : 37 (ERVML)
ഇങ്ങനെയുള്ള ശിശുക്കളില്‍ ഒന്നിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
മർക്കൊസ് 9 : 38 (ERVML)
യോഹന്നാന് അവനോടു: ഗുരോ, ഒരുവന് നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന് നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
മർക്കൊസ് 9 : 39 (ERVML)
അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചുപറവാന്‍ കഴിയുന്നവന് ആരും ഇല്ല.
മർക്കൊസ് 9 : 40 (ERVML)
നമുക്കു പ്രതിക്കുലമല്ലാത്തവന്‍ നമുക്കു അനുകൂലമല്ലോ.
മർക്കൊസ് 9 : 41 (ERVML)
നിങ്ങള്‍ ക്രിസ്തുവിന്നുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മർക്കൊസ് 9 : 42 (ERVML)
എങ്കല് വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ചവരുത്തുന്നവന്റെ കഴുത്തില്‍ വലിയോരു തിരികല്ലു കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
മർക്കൊസ് 9 : 43 (ERVML)
നിന്റെ കൈ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:
മർക്കൊസ് 9 : 44 (ERVML)
മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കയ്യുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനെക്കാള്‍ നിനക്കു നല്ലു.
മർക്കൊസ് 9 : 45 (ERVML)
നിന്റെ കാല് നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:
മർക്കൊസ് 9 : 46 (ERVML)
മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കാലുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു.
മർക്കൊസ് 9 : 47 (ERVML)
നിന്റെ കണ്ണു നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു.
മർക്കൊസ് 9 : 48 (ERVML)
അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
മർക്കൊസ് 9 : 49 (ERVML)
എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
മർക്കൊസ് 9 : 50 (ERVML)
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല് അതിന്നു രസം വരുത്തും? നിങ്ങളില്‍ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍ .
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50