മത്തായി 20 : 1 (ERVML)
സ്വര്‍ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
മത്തായി 20 : 2 (ERVML)
വേലക്കാരോടു അവന് ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.
മത്തായി 20 : 3 (ERVML)
മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നിലക്കുന്നതു കണ്ടു
മത്തായി 20 : 4 (ERVML)
നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍ ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവര്‍ പോയി.
മത്തായി 20 : 5 (ERVML)
അവന് ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
മത്തായി 20 : 6 (ERVML)
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നിലക്കുന്നതു കണ്ടിട്ടു; നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.
മത്തായി 20 : 7 (ERVML)
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര്‍ പറഞ്ഞപ്പോള്‍നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്നു അവരോടു പറഞ്ഞു.
മത്തായി 20 : 8 (ERVML)
സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന് തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാര് തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു.
മത്തായി 20 : 9 (ERVML)
അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവര്‍ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
മത്തായി 20 : 10 (ERVML)
മുമ്പന്മാര് വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഓരോ വെള്ളിക്കാശു കിട്ടി.
മത്തായി 20 : 11 (ERVML)
അതു വാങ്ങീട്ടു അവര്‍ വീട്ടുടയവന്റെ നേരെ പിറുപിറുത്തു
മത്തായി 20 : 12 (ERVML)
ഈ പിമ്പന്മാര് ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
മത്തായി 20 : 13 (ERVML)
അവരില്‍ ഒരുത്തനോടു അവന് ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
മത്തായി 20 : 14 (ERVML)
നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സു.
മത്തായി 20 : 15 (ERVML)
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാന് എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
മത്തായി 20 : 16 (ERVML)
ഇങ്ങനെ പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരും ആകും.
മത്തായി 20 : 17 (ERVML)
യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു:
മത്തായി 20 : 18 (ERVML)
നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന് മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;
മത്തായി 20 : 19 (ERVML)
അവര്‍ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്കു ഏല്പിക്കും; എന്നാല്‍ മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേലക്കും.
മത്തായി 20 : 20 (ERVML)
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
മത്തായി 20 : 21 (ERVML)
നിനക്കു എന്തു വേണം എന്നു അവന് അവളോടു ചോദിച്ചു. അവള് അവനോടുഈ എന്റെ പുത്രന്മാര് ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന് നിന്റെ വലത്തും ഒരുത്തന് ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
മത്തായി 20 : 22 (ERVML)
അതിന്നു ഉത്തരമായി യേശു: നിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവര്‍ പറഞ്ഞു.
മത്തായി 20 : 23 (ERVML)
അവന് അവരോടു: എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതു എന്റേതല്ല; എന്റെ പിതാവു ആര്‍ക്കു ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും എന്നു പറഞ്ഞു.
മത്തായി 20 : 24 (ERVML)
ശേഷം പത്തുപേര്‍ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
മത്തായി 20 : 25 (ERVML)
യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാര് അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു.
മത്തായി 20 : 26 (ERVML)
നിങ്ങളില്‍ അങ്ങനെ അരുതു; നിങ്ങളില്‍ മഹാന് ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന് ആകേണം.
മത്തായി 20 : 27 (ERVML)
നിങ്ങളില്‍ ഒന്നാമന് ആകുവാന്‍ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന് ആകേണം.
മത്തായി 20 : 28 (ERVML)
മനുഷ്യപുത്രന് ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
മത്തായി 20 : 29 (ERVML)
അവര്‍ യെരീഹോവില്‍ നിന്നു പുറപ്പെട്ടപ്പോള്‍ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
മത്തായി 20 : 30 (ERVML)
അപ്പോള്‍ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര് യേശു കടന്നുപോകുന്നതു കേട്ടു: കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
മത്തായി 20 : 31 (ERVML)
മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍ കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
മത്തായി 20 : 32 (ERVML)
യേശു നിന്നു അവരെ വിളിച്ചു: ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
മത്തായി 20 : 33 (ERVML)
കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവര്‍ പറഞ്ഞു.
മത്തായി 20 : 34 (ERVML)
യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവര്‍ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34