മത്തായി 24 : 1 (ERVML)
യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര് അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ വന്നു.
മത്തായി 24 : 2 (ERVML)
അവന് അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല് കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 24 : 3 (ERVML)
അവന് ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര് തനിച്ചു അവന്റെ അടുക്കല്‍ വന്നു: അതു എപ്പോള്‍ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
മത്തായി 24 : 4 (ERVML)
അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .
മത്തായി 24 : 5 (ERVML)
ഞാന്‍ ക്രിസ്തു എന്നു പറഞ്ഞു അനേകര്‍ എന്റെ പേര് എടുത്തു വന്നു പലരെയും തെറ്റിക്കും.
മത്തായി 24 : 6 (ERVML)
നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്ക്കും; ചഞ്ചലപ്പെടാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് ; അതു സംഭവിക്കേണ്ടതു തന്നേ;
മത്തായി 24 : 7 (ERVML)
എന്നാല്‍ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
മത്തായി 24 : 8 (ERVML)
എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
മത്തായി 24 : 9 (ERVML)
അന്നു അവര്‍ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
മത്തായി 24 : 10 (ERVML)
പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
മത്തായി 24 : 11 (ERVML)
കള്ളപ്രവാചകന്മാര് പലരും വന്നു അനേകരെ തെറ്റിക്കും.
മത്തായി 24 : 12 (ERVML)
അധര്‍മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
മത്തായി 24 : 13 (ERVML)
എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന് രക്ഷിക്കപ്പെടും.
മത്തായി 24 : 14 (ERVML)
രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.
മത്തായി 24 : 15 (ERVML)
എന്നാല്‍ ദാനീയേല്‍പ്രവാചകന്‍മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില് നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന് ചിന്തിച്ചു കൊള്ളട്ടെ -
മത്തായി 24 : 16 (ERVML)
അന്നു യെഹൂദ്യയിലുള്ളവര് മലകളിലേക്കു ഓടിപ്പോകട്ടെ.
മത്തായി 24 : 17 (ERVML)
വീട്ടിന്മേല് ഇരിക്കുന്നവന് വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
മത്തായി 24 : 18 (ERVML)
വയലിലുള്ളവന് വസ്ത്രം എടുപ്പാന് മടങ്ങിപ്പോകരുതു.
മത്തായി 24 : 19 (ERVML)
ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം!
മത്തായി 24 : 20 (ERVML)
എന്നാല്‍ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന് പ്രാര്‍ത്ഥിപ്പിന്‍ .
മത്തായി 24 : 21 (ERVML)
ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
മത്തായി 24 : 22 (ERVML)
ആ നാളുകള്‍ ചുരുങ്ങാതിരുന്നാല് ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര് നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും.
മത്തായി 24 : 23 (ERVML)
അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.
മത്തായി 24 : 24 (ERVML)
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
മത്തായി 24 : 25 (ERVML)
ഓര്‍ത്തുകൊള്‍വിന്‍; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മത്തായി 24 : 26 (ERVML)
ആകയാല്‍ നിങ്ങളോടു: അതാ, അവന് മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുതു; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.
മത്തായി 24 : 27 (ERVML)
മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.
മത്തായി 24 : 28 (ERVML)
ശവം ഉള്ളേടത്തു കഴുക്കള് കൂടും.
മത്തായി 24 : 29 (ERVML)
ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.
മത്തായി 24 : 30 (ERVML)
അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന് ആകാശത്തിലെ മേഘങ്ങളിന്മേല് മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
മത്തായി 24 : 31 (ERVML)
അവന് തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല് അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
മത്തായി 24 : 32 (ERVML)
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന് ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്ക്കുംമ്പോള് വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
മത്തായി 24 : 33 (ERVML)
അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന് അടുക്കെ വാതില്ക്കല് തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .
മത്തായി 24 : 34 (ERVML)
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 24 : 35 (ERVML)
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
മത്തായി 24 : 36 (ERVML)
ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
മത്തായി 24 : 37 (ERVML)
നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
മത്തായി 24 : 38 (ERVML)
ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയനാള്വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
മത്തായി 24 : 39 (ERVML)
ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
മത്തായി 24 : 40 (ERVML)
അന്നു രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
മത്തായി 24 : 41 (ERVML)
രണ്ടുപേര്‍ ഒരു തിരിക്കല്ലില് പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
മത്തായി 24 : 42 (ERVML)
നിങ്ങളുടെ കര്‍ത്താവു ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്ക കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .
മത്തായി 24 : 43 (ERVML)
കള്ളന് വരുന്നയാമം ഇന്നതെന്നു വീട്ടുടയവന് അറിഞ്ഞു എങ്കില്‍ അവന് ഉണര്ന്നിരിക്കയും തന്റെ വീടു തുരക്കുവാന് സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
മത്തായി 24 : 44 (ERVML)
അങ്ങനെ നിങ്ങള്‍ നിനെക്കാത്ത നാഴികയില്‍ മനുഷ്യപുത്രന് വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന് .
മത്തായി 24 : 45 (ERVML)
എന്നാല്‍ യജമാനന് തന്റെ വീട്ടുകാര്‍ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന് ആര്?
മത്തായി 24 : 46 (ERVML)
യജമാനന് വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന് ഭാഗ്യവാന്.
മത്തായി 24 : 47 (ERVML)
അവന് അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന് ആക്കിവെക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 24 : 48 (ERVML)
എന്നാല്‍ അവന് ദുഷ്ടദാസനായി: യജമാനന് വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
മത്തായി 24 : 49 (ERVML)
കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍
മത്തായി 24 : 50 (ERVML)
ആ ദാസന് നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും
മത്തായി 24 : 51 (ERVML)
യജമാനന് വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51