മത്തായി 25 : 1 (ERVML)
സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
മത്തായി 25 : 2 (ERVML)
അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.
മത്തായി 25 : 3 (ERVML)
ബുദ്ധിയില്ലാത്തവര്‍ വിളക്കു എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.
മത്തായി 25 : 4 (ERVML)
ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.
മത്തായി 25 : 5 (ERVML)
പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
മത്തായി 25 : 6 (ERVML)
അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.
മത്തായി 25 : 7 (ERVML)
അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.
മത്തായി 25 : 8 (ERVML)
എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.
മത്തായി 25 : 9 (ERVML)
ബുദ്ധിയുള്ളവര്‍: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
മത്തായി 25 : 10 (ERVML)
അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു.
മത്തായി 25 : 11 (ERVML)
അതിന്‍റെ ശേഷം മറ്റെ കന്യകമാരും വന്നു: കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.
മത്തായി 25 : 12 (ERVML)
അതിന്നു അവന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 25 : 13 (ERVML)
ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .
മത്തായി 25 : 14 (ERVML)
ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്തു അവരെ ഏല്പിച്ചു.
മത്തായി 25 : 15 (ERVML)
ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
മത്തായി 25 : 16 (ERVML)
അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
മത്തായി 25 : 17 (ERVML)
അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവന്‍ വേറെ രണ്ടു നേടി.
മത്തായി 25 : 18 (ERVML)
ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്‍റെ ദ്രവ്യം മറെച്ചുവെച്ചു.
മത്തായി 25 : 19 (ERVML)
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്നു അവരുമായി കണക്കു തീര്‍ത്തു.
മത്തായി 25 : 20 (ERVML)
അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 25 : 21 (ERVML)
അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
മത്തായി 25 : 22 (ERVML)
രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 25 : 23 (ERVML)
അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
മത്തായി 25 : 24 (ERVML)
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു
മത്തായി 25 : 25 (ERVML)
ഭയപ്പെട്ടു ചെന്നു നിന്‍റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്‍റേതു ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.
മത്തായി 25 : 26 (ERVML)
അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.
മത്തായി 25 : 27 (ERVML)
നീ എന്‍റെ ദ്രവ്യം പൊന്‍വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്നു എന്‍റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
മത്തായി 25 : 28 (ERVML)
ആ താലന്തു അവന്‍റെ പക്കല്‍നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന്‍ .
മത്തായി 25 : 29 (ERVML)
അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
മത്തായി 25 : 30 (ERVML)
എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
മത്തായി 25 : 31 (ERVML)
മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും.
മത്തായി 25 : 32 (ERVML)
സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,
മത്തായി 25 : 33 (ERVML)
ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
മത്തായി 25 : 34 (ERVML)
രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .
മത്തായി 25 : 35 (ERVML)
എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
മത്തായി 25 : 36 (ERVML)
നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു.
മത്തായി 25 : 37 (ERVML)
അതിന്നു നീതിമാന്മാര്‍ അവനോടുകര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?
മത്തായി 25 : 38 (ERVML)
ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
മത്തായി 25 : 39 (ERVML)
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്‍റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.
മത്തായി 25 : 40 (ERVML)
രാജാവു അവരോടു: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
മത്തായി 25 : 41 (ERVML)
പിന്നെ അവന്‍ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ .
മത്തായി 25 : 42 (ERVML)
എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.
മത്തായി 25 : 43 (ERVML)
അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും.
മത്തായി 25 : 44 (ERVML)
അതിന്നു അവര്‍ കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന്‍ അവരോടു:
മത്തായി 25 : 45 (ERVML)
ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
മത്തായി 25 : 46 (ERVML)
ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46