മത്തായി 26 : 1 (ERVML)
ഈ വചനങ്ങള്‍ ഒക്കെയും പറഞ്ഞു തീര്‍ന്നശേഷം യേശു ശിഷ്യന്മാരോടു:
മത്തായി 26 : 2 (ERVML)
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന് ഏല്പിക്കും എന്നു പറഞ്ഞു.
മത്തായി 26 : 3 (ERVML)
അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില്‍ വന്നു കൂടി.
മത്തായി 26 : 4 (ERVML)
യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
മത്തായി 26 : 5 (ERVML)
എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന് പെരുനാളില്‍ അരുതു എന്നു പറഞ്ഞു.
മത്തായി 26 : 6 (ERVML)
യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍
മത്തായി 26 : 7 (ERVML)
ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവന് പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു.
മത്തായി 26 : 8 (ERVML)
ശിഷ്യന്മാര് അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?
മത്തായി 26 : 9 (ERVML)
ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
മത്തായി 26 : 10 (ERVML)
യേശു അതു അറിഞ്ഞു അവരോടു; സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള് എങ്കല് നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
മത്തായി 26 : 11 (ERVML)
ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാന്‍ നിങ്ങള്‍ക്കു എല്ലായ്പേഴും ഇല്ലതാനും.
മത്തായി 26 : 12 (ERVML)
അവള് ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു.
മത്തായി 26 : 13 (ERVML)
ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള് ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 26 : 14 (ERVML)
അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു:
മത്തായി 26 : 15 (ERVML)
നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
മത്തായി 26 : 16 (ERVML)
അന്നു മുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന് തക്കം അന്വേഷിച്ചു പോന്നു.
മത്തായി 26 : 17 (ERVML)
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
മത്തായി 26 : 18 (ERVML)
അതിന്നു അവന് പറഞ്ഞതു: നിങ്ങള്‍ നഗരത്തില്‍ ഇന്നവന്റെ അടുക്കല്‍ ചെന്നു എന്റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യരുമായി നിന്റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.
മത്തായി 26 : 19 (ERVML)
ശിഷ്യന്മാര് യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
മത്തായി 26 : 20 (ERVML)
സന്ധ്യയായപ്പോള്‍ അവന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു.
മത്തായി 26 : 21 (ERVML)
അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്: നിങ്ങളില്‍ ഒരുവന് എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 26 : 22 (ERVML)
അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കര്‍ത്താവേ, എന്നു ഓരോരുത്തന് പറഞ്ഞുതുടങ്ങി.
മത്തായി 26 : 23 (ERVML)
അവന് ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും.
മത്തായി 26 : 24 (ERVML)
തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന് പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന് ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു.
മത്തായി 26 : 25 (ERVML)
എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവന് പറഞ്ഞു.
മത്തായി 26 : 26 (ERVML)
അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്ക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
മത്തായി 26 : 27 (ERVML)
പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: “എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍.
മത്തായി 26 : 28 (ERVML)
ഇതു അനേകര്‍ക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;
മത്തായി 26 : 29 (ERVML)
എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 26 : 30 (ERVML)
പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
മത്തായി 26 : 31 (ERVML)
യേശു അവരോടു: ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല് ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
മത്തായി 26 : 32 (ERVML)
എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലെക്കു പോകും.
മത്തായി 26 : 33 (ERVML)
അതിന്നു പത്രൊസ്; എല്ലാവരും നിങ്കല് ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
മത്തായി 26 : 34 (ERVML)
യേശു അവനോടു: ഈ രാത്രിയില്‍ കോഴികൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 26 : 35 (ERVML)
നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര് എല്ലാവരും പറഞ്ഞു.
മത്തായി 26 : 36 (ERVML)
അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു: ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന് എന്നു പറഞ്ഞു,
മത്തായി 26 : 37 (ERVML)
പത്രൊസിനെയും സെബെദി പുത്രന്മാര് ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
മത്തായി 26 : 38 (ERVML)
എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു.
മത്തായി 26 : 39 (ERVML)
പിന്നെ അവന് അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല് നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
മത്തായി 26 : 40 (ERVML)
പിന്നെ അവന് ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?
മത്തായി 26 : 41 (ERVML)
പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
മത്തായി 26 : 42 (ERVML)
രണ്ടാമതും പോയി: പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
മത്തായി 26 : 43 (ERVML)
അനന്തരം അവന് വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതു കണ്ടു.
മത്തായി 26 : 44 (ERVML)
അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്‍ത്ഥിച്ചു.
മത്തായി 26 : 45 (ERVML)
പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊള്‍വിന്‍ ; നാഴിക അടുത്തു; മനുഷ്യപുത്രന് പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു;
മത്തായി 26 : 46 (ERVML)
എഴുന്നേല്പിന്‍, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന് അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 26 : 47 (ERVML)
അവന് സംസാരിക്കുമ്പോള്‍ തന്നേ പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
മത്തായി 26 : 48 (ERVML)
അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന് തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്വിന് എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.
മത്തായി 26 : 49 (ERVML)
ഉടനെ അവന് യേശുവിന്റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
മത്തായി 26 : 50 (ERVML)
യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല് കൈ വെച്ചു അവനെ പിടിച്ചു.
മത്തായി 26 : 51 (ERVML)
അപ്പോള്‍ യേശുവിനോടുകൂടെയുള്ളവരില് ഒരുവന് കൈ നീട്ടി വാള് ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
മത്തായി 26 : 52 (ERVML)
യേശു അവനോടു: വാള് ഉറയില്‍ ഇടുക; വാള് എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.
മത്തായി 26 : 53 (ERVML)
എന്റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
മത്തായി 26 : 54 (ERVML)
എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
മത്തായി 26 : 55 (ERVML)
ആ നാഴികയില്‍ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.
മത്തായി 26 : 56 (ERVML)
എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര് എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
മത്തായി 26 : 57 (ERVML)
യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
മത്തായി 26 : 58 (ERVML)
എന്നാല്‍ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിന് ചെന്നു, അകത്തു കടന്നു അവസാനം കാണ്മാന് സേവകന്മാരോടുകൂടി ഇരുന്നു
മത്തായി 26 : 59 (ERVML)
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
മത്തായി 26 : 60 (ERVML)
കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.
മത്തായി 26 : 61 (ERVML)
ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന് എനിക്കു കഴിയും എന്നു ഇവന് പറഞ്ഞു എന്നു ബോധിപ്പിച്ചു.
മത്തായി 26 : 62 (ERVML)
മഹാപുരോഹിതന് എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
മത്തായി 26 : 63 (ERVML)
യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന് പിന്നെയും അവനോടുനീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
മത്തായി 26 : 64 (ERVML)
യേശു അവനോടു: ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന് സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു എന്നു പറഞ്ഞു.
മത്തായി 26 : 65 (ERVML)
ഉടനെ മഹാപുരോഹിതന് വസ്ത്രം കീറി: ഇവന് ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ;
മത്തായി 26 : 66 (ERVML)
നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന് മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
മത്തായി 26 : 67 (ERVML)
അപ്പോള്‍ അവര്‍ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു:
മത്തായി 26 : 68 (ERVML)
ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര് എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
മത്തായി 26 : 69 (ERVML)
എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
മത്തായി 26 : 70 (ERVML)
അതിന്നു അവന്: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.
മത്തായി 26 : 71 (ERVML)
പിന്നെ അവന് പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു.
മത്തായി 26 : 72 (ERVML)
ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന് രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
മത്തായി 26 : 73 (ERVML)
അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന് സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
മത്തായി 26 : 74 (ERVML)
അപ്പോള്‍ അവന്: ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
മത്തായി 26 : 75 (ERVML)
എന്നാറെ: “കോഴി കൂകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓര്‍ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75