മത്തായി 9 : 1 (ERVML)
അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.
മത്തായി 9 : 2 (ERVML)
അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 9 : 3 (ERVML)
എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ ; ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
മത്തായി 9 : 4 (ERVML)
യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നതു എന്തു?
മത്തായി 9 : 5 (ERVML)
നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു. എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
മത്തായി 9 : 6 (ERVML)
എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടു: എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക എന്നു പറഞ്ഞു.
മത്തായി 9 : 7 (ERVML)
അവന്‍ എഴുന്നേറ്റു വീട്ടില്‍ പോയി.
മത്തായി 9 : 8 (ERVML)
പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്കും ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
മത്തായി 9 : 9 (ERVML)
യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.
മത്തായി 9 : 10 (ERVML)
അവന്‍ വീട്ടില്‍ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടെ പന്തിയില്‍ ഇരുന്നു.
മത്തായി 9 : 11 (ERVML)
പരീശന്മാര്‍ അതു കണ്ടു അവന്‍റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
മത്തായി 9 : 12 (ERVML)
യേശു അതു കേട്ടാറെ: ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
മത്തായി 9 : 13 (ERVML)
യാഗത്തിലല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിന്‍ , ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു.
മത്തായി 9 : 14 (ERVML)
യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
മത്തായി 9 : 15 (ERVML)
യേശു അവരോടു പറഞ്ഞതു: മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കു ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും.
മത്തായി 9 : 16 (ERVML)
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.
മത്തായി 9 : 17 (ERVML)
പുതു വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
മത്തായി 9 : 18 (ERVML)
അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്‍റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.
മത്തായി 9 : 19 (ERVML)
യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്‍റെ കൂടെ ചെന്നു.
മത്തായി 9 : 20 (ERVML)
അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
മത്തായി 9 : 21 (ERVML)
അവന്‍റെ വസ്ത്രം മാത്രം ഒന്നു തൊട്ടാല്‍ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകില്‍ വന്നു അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു.
മത്തായി 9 : 22 (ERVML)
യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്‍ ; മകളെ, ധൈര്യപ്പെടുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു.
മത്തായി 9 : 23 (ERVML)
പിന്നെ യേശു പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു
മത്തായി 9 : 24 (ERVML)
മാറിപ്പോകുവി൯‍; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
മത്തായി 9 : 25 (ERVML)
അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
മത്തായി 9 : 26 (ERVML)
ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
മത്തായി 9 : 27 (ERVML)
യേശു അവിടെനിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദ്പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടര്‍ന്നു.
മത്തായി 9 : 28 (ERVML)
അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.
മത്തായി 9 : 29 (ERVML)
അവന്‍ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
മത്തായി 9 : 30 (ERVML)
പിന്നെ യേശു: നോക്കുവിന്‍ ; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു.
മത്തായി 9 : 31 (ERVML)
അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി.
മത്തായി 9 : 32 (ERVML)
അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായോരു ഊമനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
മത്തായി 9 : 33 (ERVML)
അവന്‍ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമന്‍ സംസാരിച്ചു: യിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
മത്തായി 9 : 34 (ERVML)
പരീശന്മാരോ: ഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
മത്തായി 9 : 35 (ERVML)
യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളില്‍ ഉപദേശിച്ചു രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
മത്തായി 9 : 36 (ERVML)
അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്‍റെ ശിഷ്യന്മാരോടു:
മത്തായി 9 : 37 (ERVML)
കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
മത്തായി 9 : 38 (ERVML)
ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പി൯ എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

BG:

Opacity:

Color:


Size:


Font: