വെളിപ്പാടു 10 : 1 (ERVML)
ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍ .
വെളിപ്പാടു 10 : 2 (ERVML)
അവന്‍റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും
വെളിപ്പാടു 10 : 3 (ERVML)
ഇടങ്കാല്‍ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴു ഇടിയും നാദം മുഴക്കി.
വെളിപ്പാടു 10 : 4 (ERVML)
ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു.
വെളിപ്പാടു 10 : 5 (ERVML)
സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തെക്കു ഉയര്‍ത്തി:
വെളിപ്പാടു 10 : 6 (ERVML)
ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്‍റെ കാലത്തു ദൈവത്തിന്‍റെ മര്‍മ്മം അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും
വെളിപ്പാടു 10 : 7 (ERVML)
ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
വെളിപ്പാടു 10 : 8 (ERVML)
ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്ന ദൂതന്‍റെ കയ്യില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.
വെളിപ്പാടു 10 : 9 (ERVML)
ഞാന്‍ ദൂതന്‍റെ അടുക്കല്‍ ചെന്നു ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്‍റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു.
വെളിപ്പാടു 10 : 10 (ERVML)
ഞാന്‍ ദൂതന്‍റെ കയ്യില്‍ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്‍റെ വായില്‍ തേന്‍ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്‍റെ വയറു കൈച്ചുപോയി.
വെളിപ്പാടു 10 : 11 (ERVML)
അവന്‍ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11