വെളിപ്പാടു 22 : 1 (ERVML)
വീഥിയുടെ നടുവില്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.
വെളിപ്പാടു 22 : 2 (ERVML)
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
വെളിപ്പാടു 22 : 3 (ERVML)
യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്‍റെ ദാസന്മാര്‍ അവനെ ആരാധിക്കും.
വെളിപ്പാടു 22 : 4 (ERVML)
അവര്‍ അവന്‍റെ മുഖംകാണും; അവന്‍റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും.
വെളിപ്പാടു 22 : 5 (ERVML)
ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവു അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവര്‍ക്കും ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
വെളിപ്പാടു 22 : 6 (ERVML)
പിന്നെ അവന്‍ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്‍റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്‍റെ ദൂതനെ അയച്ചു
വെളിപ്പാടു 22 : 7 (ERVML)
ഇതാ, ഞാന്‍ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു.
വെളിപ്പാടു 22 : 8 (ERVML)
ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നേ. കേള്‍ക്കയും കാണ്‍കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു.
വെളിപ്പാടു 22 : 9 (ERVML)
എന്നാല്‍ അവന്‍ എന്നോടു: അതരുതു: ഞാന്‍ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
വെളിപ്പാടു 22 : 10 (ERVML)
അവന്‍ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
വെളിപ്പാടു 22 : 11 (ERVML)
അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
വെളിപ്പാടു 22 : 12 (ERVML)
ഇതാ, ഞാന്‍ വേഗം വരുന്നു; ഓ‍രോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്‍റെ പക്കല്‍ ഉണ്ടു.
വെളിപ്പാടു 22 : 13 (ERVML)
ഞാന്‍ അല്ഫയും ഓ‍മേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
വെളിപ്പാടു 22 : 14 (ERVML)
ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍ .
വെളിപ്പാടു 22 : 15 (ERVML)
നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
വെളിപ്പാടു 22 : 16 (ERVML)
യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന്‍ എന്‍റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്‍റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
വെളിപ്പാടു 22 : 17 (ERVML)
വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്‍ക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൌജന്യമായി വാങ്ങട്ടെ.
വെളിപ്പാടു 22 : 18 (ERVML)
ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
വെളിപ്പാടു 22 : 19 (ERVML)
ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
വെളിപ്പാടു 22 : 20 (ERVML)
ഇതു സാക്ഷീകരിക്കുന്നവന്‍ : അതേ, ഞാന്‍ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന്‍ , കര്‍ത്താവായ യേശുവേ, വരേണമേ,
വെളിപ്പാടു 22 : 21 (ERVML)
കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേന്‍ .

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21