റോമർ 14 : 1 (ERVML)
സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്ത്തുകൊള്വിന് .
റോമർ 14 : 2 (ERVML)
ഒരുവന് എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
റോമർ 14 : 3 (ERVML)
തിന്നുന്നവന് തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവന് തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
റോമർ 14 : 4 (ERVML)
മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന്‍ നീ ആര് ? അവന് നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന് നിലക്കുംതാനും; അവന് നിലക്കുമാറാക്കുവാന് കര്‍ത്താവിന്നു കഴിയുമല്ലോ.
റോമർ 14 : 5 (ERVML)
ഒരുവന് ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന് സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തന് താന്താന്റെ മനസ്സില്‍ ഉറെച്ചിരിക്കട്ടെ.
റോമർ 14 : 6 (ERVML)
ദിവസത്തെ ആദരിക്കുന്നവന് കര്‍ത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവന് കര്‍ത്താവിന്നായി തിന്നുന്നു; അവന് ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന് കര്‍ത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
റോമർ 14 : 7 (ERVML)
നമ്മില്‍ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നുമില്ല.
റോമർ 14 : 8 (ERVML)
ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കില്‍ കര്‍ത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കര്ത്താവിന്നുള്ളവര് തന്നേ.
റോമർ 14 : 9 (ERVML)
മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിക്കയും ചെയ്തതു.
റോമർ 14 : 10 (ERVML)
എന്നാല്‍ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കേണ്ടിവരും.
റോമർ 14 : 11 (ERVML)
“എന്നാണ എന്റെ മുമ്പില്‍ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 14 : 12 (ERVML)
ആകയാല്‍ നമ്മില്‍ ഓരോരുത്തന് ദൈവത്തൊടു കണകൂ ബോധിപ്പിക്കേണ്ടിവരും.
റോമർ 14 : 13 (ERVML)
അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന് മാത്രം ഉറെച്ചുകൊള്വിന്
റോമർ 14 : 14 (ERVML)
യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.
റോമർ 14 : 15 (ERVML)
നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല് നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
റോമർ 14 : 16 (ERVML)
നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
റോമർ 14 : 17 (ERVML)
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.
റോമർ 14 : 18 (ERVML)
അതില്‍ ക്രിസ്തുവിനെ സേവിക്കുന്നവന് ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്‍ക്കും കൊള്ളാകുന്നവനും തന്നേ.
റോമർ 14 : 19 (ERVML)
ആകയാല്‍ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊള്‍ക.
റോമർ 14 : 20 (ERVML)
ഭക്ഷണംനിമിത്തം ദൈവനിര്‍മ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
റോമർ 14 : 21 (ERVML)
മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
റോമർ 14 : 22 (ERVML)
നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കു തന്നേ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന് ഭാഗ്യവാന് .
റോമർ 14 : 23 (ERVML)
എന്നാല്‍ സംശയിക്കുന്നവന് തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവന് കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23