റോമർ 2 : 1 (ERVML)
അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ.
റോമർ 2 : 2 (ERVML)
എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.
റോമർ 2 : 3 (ERVML)
ആവക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്‍റെ വിധിയില്‍നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?
റോമർ 2 : 4 (ERVML)
അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
റോമർ 2 : 5 (ERVML)
എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
റോമർ 2 : 6 (ERVML)
അവന്‍ ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
റോമർ 2 : 7 (ERVML)
നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കും
റോമർ 2 : 8 (ERVML)
നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കും കോപവും ക്രോധവും കൊടുക്കും.
റോമർ 2 : 9 (ERVML)
തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
റോമർ 2 : 10 (ERVML)
നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നു മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
റോമർ 2 : 11 (ERVML)
ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ.
റോമർ 2 : 12 (ERVML)
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
റോമർ 2 : 13 (ERVML)
ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍ ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
റോമർ 2 : 14 (ERVML)
ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമർ 2 : 15 (ERVML)
അവരുടെ മനസ്സാക്ഷിക്കുടെ സാക്‍ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
റോമർ 2 : 16 (ERVML)
ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ.
റോമർ 2 : 17 (ERVML)
നീയോ യെഹൂദന്‍ എന്നു പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും
റോമർ 2 : 18 (ERVML)
ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും
റോമർ 2 : 19 (ERVML)
ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായമ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ ,
റോമർ 2 : 20 (ERVML)
ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍ _
റോമർ 2 : 21 (ERVML)
ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
റോമർ 2 : 22 (ERVML)
വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?
റോമർ 2 : 23 (ERVML)
ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?
റോമർ 2 : 24 (ERVML)
“നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 2 : 25 (ERVML)
നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു.
റോമർ 2 : 26 (ERVML)
അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
റോമർ 2 : 27 (ERVML)
സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ?
റോമർ 2 : 28 (ERVML)
പുറമെ യെഹൂദനായവന്‍ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
റോമർ 2 : 29 (ERVML)
അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29