റോമർ 4 : 1 (ERVML)
എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?
റോമർ 4 : 2 (ERVML)
അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന്നു പ്രശംസിപ്പാന്‍ സംഗതി ഉണ്ടു; ദൈവസന്നിധിയില്‍ ഇല്ലതാനും,
റോമർ 4 : 3 (ERVML)
തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.
റോമർ 4 : 4 (ERVML)
എന്നാല്‍ പ്രവര്‍ത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.
റോമർ 4 : 5 (ERVML)
പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്നോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു.
റോമർ 4 : 6 (ERVML)
ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നതു:
റോമർ 4 : 7 (ERVML)
“അധര്‍മ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ .
റോമർ 4 : 8 (ERVML)
കര്‍ത്താവു പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍ .”
റോമർ 4 : 9 (ERVML)
ഈ ഭാഗ്യവര്‍ണ്ണനം പരിച്ഛേദനെക്കോ? അഗ്രചര്‍മ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
റോമർ 4 : 10 (ERVML)
എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചര്‍മ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചര്‍മ്മത്തിലത്രേ.
റോമർ 4 : 11 (ERVML)
അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചര്‍മ്മത്തോട വിശ്വസിക്കുന്നവര്‍ക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താന്‍ അവര്‍ക്കും എല്ലാവര്‍ക്കും പിതാവായിരിക്കേണ്ടതിന്നും
റോമർ 4 : 12 (ERVML)
പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്കും പിതാവായിരിക്കേണ്ടതിന്നും തന്നേ.
റോമർ 4 : 13 (ERVML)
ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്‍റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്‍റെ നീതിയാലല്ലോ ലഭിച്ചതു.
റോമർ 4 : 14 (ERVML)
എന്നാല്‍ ന്യായപ്രമാണമുള്ളവര്‍ അവകാശികള്‍ എങ്കില്‍ വിശ്വാസം വ്യര്‍ത്ഥവും വാഗ്ദത്തം ദുര്‍ബ്ബലവും എന്നു വരും.
റോമർ 4 : 15 (ERVML)
ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.
റോമർ 4 : 16 (ERVML)
അതു കൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കും മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവര്‍ക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
റോമർ 4 : 17 (ERVML)
മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 4 : 18 (ERVML)
“നിന്‍റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്നു അവന്‍ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
റോമർ 4 : 19 (ERVML)
അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും സാറയുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല.
റോമർ 4 : 20 (ERVML)
ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
റോമർ 4 : 21 (ERVML)
അവന്‍ വാഗ്ദത്തം ചെയ്തതു പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്നു പൂര്‍ണ്ണമായി ഉറെച്ചു.
റോമർ 4 : 22 (ERVML)
അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
റോമർ 4 : 23 (ERVML)
അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,
റോമർ 4 : 24 (ERVML)
നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിര്‍പ്പിച്ചുമിരിക്കുന്ന
റോമർ 4 : 25 (ERVML)
നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്നു ഉയര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല്‍ തന്നേ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25