1 ദിനവൃത്താന്തം 11 : 1 (IRVML)
[PS]അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞത്: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.
1 ദിനവൃത്താന്തം 11 : 2 (IRVML)
മുമ്പ് ശൗൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയത്: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ട്.
1 ദിനവൃത്താന്തം 11 : 3 (IRVML)
ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേൽ മുഖാന്തരം യഹോവ അരുളിച്ചെയ്തതുപോലെ അവർ ദാവീദിനെ യിസ്രായേലിന് രാജാവായിട്ടു അഭിഷേകം ചെയ്തു.
1 ദിനവൃത്താന്തം 11 : 4 (IRVML)
പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 11 : 5 (IRVML)
യെബൂസ് നിവാസികൾ ദാവീദിനോടു: “നീ ഇവിടെ കടക്കയില്ല” എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.
1 ദിനവൃത്താന്തം 11 : 6 (IRVML)
എന്നാൽ ദാവീദ്: “ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും” എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു; തലവനായിത്തീർന്നു.
1 ദിനവൃത്താന്തം 11 : 7 (IRVML)
ദാവീദ് ആ കോട്ടയിൽ താമസിച്ചതുകൊണ്ട് അതിന് ദാവീദിന്റെ നഗരം എന്നു പേരായി.
1 ദിനവൃത്താന്തം 11 : 8 (IRVML)
പിന്നെ അവൻ നഗരത്തെ മില്ലോ മുതൽ ചുറ്റിലും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീർത്തു.
1 ദിനവൃത്താന്തം 11 : 9 (IRVML)
സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു. [PE]
1 ദിനവൃത്താന്തം 11 : 10 (IRVML)
[PS]ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.
1 ദിനവൃത്താന്തം 11 : 11 (IRVML)
ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാണിത്: മുപ്പതുപേരിൽ പ്രധാനിയായി ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു.
1 ദിനവൃത്താന്തം 11 : 12 (IRVML)
അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുവൻ ആയിരുന്നു.
1 ദിനവൃത്താന്തം 11 : 13 (IRVML)
ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ [* യവം = ബാർലി-ഒരു തരം ധാന്യം ]യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
1 ദിനവൃത്താന്തം 11 : 14 (IRVML)
എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്ന് അതിനെ കാത്ത് ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വൻവിജയം നല്കി.
1 ദിനവൃത്താന്തം 11 : 15 (IRVML)
ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ, മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.
1 ദിനവൃത്താന്തം 11 : 16 (IRVML)
അന്ന് ദാവീദ് രക്ഷാസങ്കേതത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്ത് ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 11 : 17 (IRVML)
“ബേത്ത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്ന് വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്ന് തരും” എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
1 ദിനവൃത്താന്തം 11 : 18 (IRVML)
അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു സമർപ്പിച്ചു:
1 ദിനവൃത്താന്തം 11 : 19 (IRVML)
“ഇത് ചെയ്യുവാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ടു അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
1 ദിനവൃത്താന്തം 11 : 20 (IRVML)
യോവാബിന്റെ സഹോദരനായ അബീശായി വേറെ മൂന്നുപേരുടെ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂന്നുപേരിൽവെച്ചു പ്രസിദ്ധനായി;
1 ദിനവൃത്താന്തം 11 : 21 (IRVML)
ഈ മൂന്നുപേരിൽ രണ്ടുപേരെക്കാൾ അധികം ബഹുമാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
1 ദിനവൃത്താന്തം 11 : 22 (IRVML)
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചത് കൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
1 ദിനവൃത്താന്തം 11 : 23 (IRVML)
അവൻ അഞ്ചുമുഴം ഉയരമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
1 ദിനവൃത്താന്തം 11 : 24 (IRVML)
ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.
1 ദിനവൃത്താന്തം 11 : 25 (IRVML)
അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി. [PE]
1 ദിനവൃത്താന്തം 11 : 26 (IRVML)
[PS]സൈന്യത്തിലെ വീരന്മാർ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
1 ദിനവൃത്താന്തം 11 : 27 (IRVML)
ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
1 ദിനവൃത്താന്തം 11 : 28 (IRVML)
തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
1 ദിനവൃത്താന്തം 11 : 29 (IRVML)
ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
1 ദിനവൃത്താന്തം 11 : 30 (IRVML)
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
1 ദിനവൃത്താന്തം 11 : 31 (IRVML)
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവ്,
1 ദിനവൃത്താന്തം 11 : 32 (IRVML)
നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,
1 ദിനവൃത്താന്തം 11 : 33 (IRVML)
ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
1 ദിനവൃത്താന്തം 11 : 34 (IRVML)
ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ,
1 ദിനവൃത്താന്തം 11 : 35 (IRVML)
ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
1 ദിനവൃത്താന്തം 11 : 36 (IRVML)
മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവ്, കർമ്മേല്യനായ ഹെസ്രോ,
1 ദിനവൃത്താന്തം 11 : 37 (IRVML)
എസ്ബായിയുടെ മകൻ നയരായി,
1 ദിനവൃത്താന്തം 11 : 38 (IRVML)
നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
1 ദിനവൃത്താന്തം 11 : 39 (IRVML)
അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,
1 ദിനവൃത്താന്തം 11 : 40 (IRVML)
യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
1 ദിനവൃത്താന്തം 11 : 41 (IRVML)
ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
1 ദിനവൃത്താന്തം 11 : 42 (IRVML)
മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
1 ദിനവൃത്താന്തം 11 : 43 (IRVML)
മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,
1 ദിനവൃത്താന്തം 11 : 44 (IRVML)
അസ്തെരാത്യനായ ഉസ്സീയാവ്, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമാ,
1 ദിനവൃത്താന്തം 11 : 45 (IRVML)
യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
1 ദിനവൃത്താന്തം 11 : 46 (IRVML)
എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവ്, മോവാബ്യൻ യിത്ത്മാ,
1 ദിനവൃത്താന്തം 11 : 47 (IRVML)
എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ. [PE]
❮
❯