1 ദിനവൃത്താന്തം 16 : 1 (IRVML)
ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
1 ദിനവൃത്താന്തം 16 : 2 (IRVML)
ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
1 ദിനവൃത്താന്തം 16 : 3 (IRVML)
അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചുകൊടുത്തു.
1 ദിനവൃത്താന്തം 16 : 4 (IRVML)
അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്ന് ശുശ്രൂഷകന്മാരെ നിയമിച്ചു.
1 ദിനവൃത്താന്തം 16 : 5 (IRVML)
ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
1 ദിനവൃത്താന്തം 16 : 6 (IRVML)
പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ പതിവായി കാഹളം ഊതി.
1 ദിനവൃത്താന്തം 16 : 7 (IRVML)
1 ദിനവൃത്താന്തം 16 : 8 (IRVML)
ദാവീദ് അന്നു തന്നേ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി: യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവിടുത്തെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിപ്പിൻ;
1 ദിനവൃത്താന്തം 16 : 9 (IRVML)
യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ; അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
1 ദിനവൃത്താന്തം 16 : 10 (IRVML)
അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
1 ദിനവൃത്താന്തം 16 : 11 (IRVML)
യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ; അവിടുത്തെ മുഖം നിരന്തരം അന്വേഷിപ്പിൻ.
1 ദിനവൃത്താന്തം 16 : 12 (IRVML)
അവിടുത്തെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവിടുന്ന് തെരഞ്ഞെടുത്ത യാക്കോബ് പുത്രന്മാരേ,
1 ദിനവൃത്താന്തം 16 : 13 (IRVML)
അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
1 ദിനവൃത്താന്തം 16 : 14 (IRVML)
അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.
1 ദിനവൃത്താന്തം 16 : 15 (IRVML)
അവിടുത്തെ വചനം ആയിരം തലമുറയോളവും അവിടുത്തെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.
1 ദിനവൃത്താന്തം 16 : 16 (IRVML)
അബ്രാഹാമോടു അവിടുന്ന് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
1 ദിനവൃത്താന്തം 16 : 17 (IRVML)
അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
1 ദിനവൃത്താന്തം 16 : 18 (IRVML)
ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
1 ദിനവൃത്താന്തം 16 : 19 (IRVML)
അവർ എണ്ണത്തിൽ കുറഞ്ഞു ചുരുക്കംപേരും പരദേശികളും ആയിരിക്കുമ്പോഴും
1 ദിനവൃത്താന്തം 16 : 20 (IRVML)
അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
1 ദിനവൃത്താന്തം 16 : 21 (IRVML)
ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല; അവർക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ച് പറഞ്ഞത്:
1 ദിനവൃത്താന്തം 16 : 22 (IRVML)
എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.
1 ദിനവൃത്താന്തം 16 : 23 (IRVML)
സർവ്വഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ; ദിനംതോറും അവിടുത്തെ രക്ഷയെ പ്രസ്താവിപ്പിൻ.
1 ദിനവൃത്താന്തം 16 : 24 (IRVML)
ജാതികളുടെ നടുവിൽ അവിടുത്തെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.
1 ദിനവൃത്താന്തം 16 : 25 (IRVML)
യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
1 ദിനവൃത്താന്തം 16 : 26 (IRVML)
ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു.
1 ദിനവൃത്താന്തം 16 : 27 (IRVML)
മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
1 ദിനവൃത്താന്തം 16 : 28 (IRVML)
ജാതികളുടെ കുലങ്ങളേ, യഹോവയ്ക്ക് മഹത്വവും ശക്തിയും കൊടുപ്പിൻ;
1 ദിനവൃത്താന്തം 16 : 29 (IRVML)
യഹോവയ്ക്ക് അവിടുത്തെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവിടുത്തെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
1 ദിനവൃത്താന്തം 16 : 30 (IRVML)
സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
1 ദിനവൃത്താന്തം 16 : 31 (IRVML)
സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്ന് അവർ ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
1 ദിനവൃത്താന്തം 16 : 32 (IRVML)
സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
1 ദിനവൃത്താന്തം 16 : 33 (IRVML)
അന്ന് വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ.
1 ദിനവൃത്താന്തം 16 : 34 (IRVML)
യഹോവെക്കു സ്തോത്രം ചെയ്യുവീൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
1 ദിനവൃത്താന്തം 16 : 35 (IRVML)
ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്ന് ഒരുമിച്ച് കൂട്ടി ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ.
1 ദിനവൃത്താന്തം 16 : 36 (IRVML)
യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16 : 37 (IRVML)
ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള ശുശ്രൂഷ ആവശ്യംപോലെ നിർവ്വഹിക്കേണ്ടതിന് ആസാഫിനെയും അവന്റെ സഹോദരന്മാരെയും നിയമിച്ചു.
1 ദിനവൃത്താന്തം 16 : 38 (IRVML)
അവരോടൊപ്പം ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു (68) പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.
1 ദിനവൃത്താന്തം 16 : 39 (IRVML)
പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
1 ദിനവൃത്താന്തം 16 : 40 (IRVML)
അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു
1 ദിനവൃത്താന്തം 16 : 41 (IRVML)
ഹോമയാഗം കഴിപ്പാൻ നിയമിച്ചു. അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.
1 ദിനവൃത്താന്തം 16 : 42 (IRVML)
അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന് നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
1 ദിനവൃത്താന്തം 16 : 43 (IRVML)
പിന്നെ സർവ്വജനവും ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43