1 ദിനവൃത്താന്തം 25 : 1 (IRVML)
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്:
1 ദിനവൃത്താന്തം 25 : 2 (IRVML)
ആസാഫിന്റെ പുത്രന്മാരിൽ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ.
1 ദിനവൃത്താന്തം 25 : 3 (IRVML)
യെദൂഥൂന്യരിൽ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവ്, സെരി, യെശയ്യാവ്, ഹശബ്യാവ്, മത്ഥിഥയ്യാവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ.
1 ദിനവൃത്താന്തം 25 : 4 (IRVML)
ഹേമാന്യരിൽ: ബുക്കീയാവ്; മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 25 : 5 (IRVML)
ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന് ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
1 ദിനവൃത്താന്തം 25 : 6 (IRVML)
ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി അവരവരുടെ അപ്പന്റെ കീഴിലും, ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
1 ദിനവൃത്താന്തം 25 : 7 (IRVML)
യഹോവയ്ക്ക് സംഗീതം ചെയ്യുവാൻ അഭ്യസിച്ച സമർത്ഥരും അവരുടെ സകലസഹോദരന്മാരുമായി ആകെ സംഖ്യ ഇരുനൂറ്റെൺപത്തെട്ട് (288).
1 ദിനവൃത്താന്തം 25 : 8 (IRVML)
അവരവരുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന് ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
1 ദിനവൃത്താന്തം 25 : 9 (IRVML)
ഒന്നാമത്തെ ചീട്ടു ആസാഫിന് വേണ്ടി യോസേഫിന് വന്നു; രണ്ടാമത്തേത് ഗെദല്യാവിന് വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 10 (IRVML)
മൂന്നാമത്തേത് സക്കൂരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 11 (IRVML)
നാലാമത്തേത് യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 12 (IRVML)
അഞ്ചാമത്തേത് നെഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 13 (IRVML)
ആറാമത്തേത് ബുക്കീയാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 14 (IRVML)
ഏഴാമത്തേത് യെശരേലെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 15 (IRVML)
എട്ടാമത്തേത് യെശയ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 16 (IRVML)
ഒമ്പതാമത്തേത് മത്ഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 17 (IRVML)
പത്താമത്തേത് ശിമെയിക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 18 (IRVML)
പതിനൊന്നാമത്തേത് അസരേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 19 (IRVML)
പന്ത്രണ്ടാമത്തേത് ഹശബ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 20 (IRVML)
പതിമൂന്നാമത്തേത് ശൂബായേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 21 (IRVML)
പതിനാലാമത്തേത് മത്ഥിഥ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 22 (IRVML)
പതിനഞ്ചാമത്തേത് യെരീമോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 23 (IRVML)
പതിനാറാമത്തേത് ഹനന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 24 (IRVML)
പതിനേഴാമത്തേത് യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 25 (IRVML)
പതിനെട്ടാമത്തേത് ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 26 (IRVML)
പത്തൊമ്പതാമത്തേത് മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 27 (IRVML)
ഇരുപതാമത്തേത് എലീയാഥെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 28 (IRVML)
ഇരുപത്തൊന്നാമത്തേത് ഹോഥീരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 29 (IRVML)
ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 30 (IRVML)
ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
1 ദിനവൃത്താന്തം 25 : 31 (IRVML)
ഇരുപത്തിനാലാമത്തേത് രോമംതി-ഏസെരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
❮
❯