1 ദിനവൃത്താന്തം 3 : 1 (IRVML)
ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ: യിസ്രയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
1 ദിനവൃത്താന്തം 3 : 2 (IRVML)
ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നാലാമൻ;
1 ദിനവൃത്താന്തം 3 : 3 (IRVML)
അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്രെയാം ആറാമൻ.
1 ദിനവൃത്താന്തം 3 : 4 (IRVML)
ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു.
1 ദിനവൃത്താന്തം 3 : 5 (IRVML)
യെരൂശലേമിൽവച്ച് അവന് ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
1 ദിനവൃത്താന്തം 3 : 6 (IRVML)
ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
1 ദിനവൃത്താന്തം 3 : 7 (IRVML)
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
1 ദിനവൃത്താന്തം 3 : 8 (IRVML)
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
1 ദിനവൃത്താന്തം 3 : 9 (IRVML)
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 3 : 10 (IRVML)
ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവ്; അവന്റെ മകൻ ആസാ;
1 ദിനവൃത്താന്തം 3 : 11 (IRVML)
അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവ്;
1 ദിനവൃത്താന്തം 3 : 12 (IRVML)
അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവ്; അവന്റെ മകൻ അസര്യാവ്. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
1 ദിനവൃത്താന്തം 3 : 13 (IRVML)
അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ;
1 ദിനവൃത്താന്തം 3 : 14 (IRVML)
അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്.
1 ദിനവൃത്താന്തം 3 : 15 (IRVML)
യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.
1 ദിനവൃത്താന്തം 3 : 16 (IRVML)
യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കിയാവ്.
1 ദിനവൃത്താന്തം 3 : 17 (IRVML)
ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,
1 ദിനവൃത്താന്തം 3 : 18 (IRVML)
മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
1 ദിനവൃത്താന്തം 3 : 19 (IRVML)
പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
1 ദിനവൃത്താന്തം 3 : 20 (IRVML)
ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.
1 ദിനവൃത്താന്തം 3 : 21 (IRVML)
ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
1 ദിനവൃത്താന്തം 3 : 22 (IRVML)
ശെഖന്യാവിന്റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ.
1 ദിനവൃത്താന്തം 3 : 23 (IRVML)
നെയര്യാവിന്റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
1 ദിനവൃത്താന്തം 3 : 24 (IRVML)
എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24