1 തെസ്സലൊനീക്യർ 5 : 1 (IRVML)
കർത്താവിന്റെ നാളിനായുള്ള ഒരുക്കം സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കുവാൻ ആവശ്യമില്ലല്ലോ.
1 തെസ്സലൊനീക്യർ 5 : 2 (IRVML)
രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.
1 തെസ്സലൊനീക്യർ 5 : 3 (IRVML)
അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.
1 തെസ്സലൊനീക്യർ 5 : 4 (IRVML)
എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
1 തെസ്സലൊനീക്യർ 5 : 5 (IRVML)
നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.
1 തെസ്സലൊനീക്യർ 5 : 6 (IRVML)
ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക.
1 തെസ്സലൊനീക്യർ 5 : 7 (IRVML)
ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
1 തെസ്സലൊനീക്യർ 5 : 8 (IRVML)
നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
1 തെസ്സലൊനീക്യർ 5 : 9 (IRVML)
ദൈവം നമ്മെ കോപത്തിനല്ല,
1 തെസ്സലൊനീക്യർ 5 : 10 (IRVML)
നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്.
1 തെസ്സലൊനീക്യർ 5 : 11 (IRVML)
ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മിക വർദ്ധന വരുത്തുകയും ചെയ്‌വീൻ.
1 തെസ്സലൊനീക്യർ 5 : 12 (IRVML)
പ്രായോഗിക ഉപദേശങ്ങൾ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം
1 തെസ്സലൊനീക്യർ 5 : 13 (IRVML)
ഏറ്റവും സ്നേഹത്തോടെ പരിഗണിക്കണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ.
1 തെസ്സലൊനീക്യർ 5 : 14 (IRVML)
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.
1 തെസ്സലൊനീക്യർ 5 : 15 (IRVML)
ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
1 തെസ്സലൊനീക്യർ 5 : 16 (IRVML)
എപ്പോഴും സന്തോഷിപ്പിൻ;
1 തെസ്സലൊനീക്യർ 5 : 17 (IRVML)
ഇടവിടാതെ പ്രാർത്ഥിക്കുവിൻ
1 തെസ്സലൊനീക്യർ 5 : 18 (IRVML)
എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
1 തെസ്സലൊനീക്യർ 5 : 19 (IRVML)
ആത്മാവിനെ വിലക്കരുത്.
1 തെസ്സലൊനീക്യർ 5 : 20 (IRVML)
പ്രവചനങ്ങളെ നിസ്സാരമാക്കരുത്.
1 തെസ്സലൊനീക്യർ 5 : 21 (IRVML)
സകലവും ശോധന ചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ.
1 തെസ്സലൊനീക്യർ 5 : 22 (IRVML)
സകലവിധദോഷവും വിട്ടകലുവിൻ.
1 തെസ്സലൊനീക്യർ 5 : 23 (IRVML)
സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5 : 24 (IRVML)
നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
1 തെസ്സലൊനീക്യർ 5 : 25 (IRVML)
ആശിർവാദം
1 തെസ്സലൊനീക്യർ 5 : 26 (IRVML)
സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവിൻ. സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
1 തെസ്സലൊനീക്യർ 5 : 27 (IRVML)
കർത്താവിന്റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കണം.
1 തെസ്സലൊനീക്യർ 5 : 28 (IRVML)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28