2 ശമൂവേൽ 5 : 1 (IRVML)
അതിനുശേഷം സകല യിസ്രായേൽഗോത്രങ്ങളും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
2 ശമൂവേൽ 5 : 2 (IRVML)
മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിന് പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്” എന്നു പറഞ്ഞു.
2 ശമൂവേൽ 5 : 3 (IRVML)
ഇങ്ങനെ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു.
2 ശമൂവേൽ 5 : 4 (IRVML)
ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു.
2 ശമൂവേൽ 5 : 5 (IRVML)
അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറു മാസവും, യെരൂശലേമിൽ എല്ലായിസ്രായേലിനെയും യെഹൂദയെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.
2 ശമൂവേൽ 5 : 6 (IRVML)
രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിക്കുവാൻ കഴിയുകയില്ല എന്നുവിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു.
2 ശമൂവേൽ 5 : 7 (IRVML)
എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അതു തന്നെ ദാവീദിന്റെ നഗരം).
2 ശമൂവേൽ 5 : 8 (IRVML)
അന്നു ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.
2 ശമൂവേൽ 5 : 9 (IRVML)
ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കും പണിയിച്ചു.
2 ശമൂവേൽ 5 : 10 (IRVML)
സൈന്യങ്ങളുടെ ദൈവമായ യഹോവ അവനോടുകൂടിയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
2 ശമൂവേൽ 5 : 11 (IRVML)
സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദേവദാരുക്കൾക്കൊപ്പം സന്ദേശവാഹകരെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.
2 ശമൂവേൽ 5 : 12 (IRVML)
ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്ന് ദാവീദ് അറിഞ്ഞു.
2 ശമൂവേൽ 5 : 13 (IRVML)
ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
2 ശമൂവേൽ 5 : 14 (IRVML)
യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
2 ശമൂവേൽ 5 : 15 (IRVML)
യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,
2 ശമൂവേൽ 5 : 16 (IRVML)
എലീശാമാ, എല്യാദാവ്, എലീഫേലെത്ത്,
2 ശമൂവേൽ 5 : 17 (IRVML)
എന്നാൽ അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ എല്ലാവരും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ട് കോട്ടയിലേക്കു പോയി.
2 ശമൂവേൽ 5 : 18 (IRVML)
ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു.
2 ശമൂവേൽ 5 : 19 (IRVML)
അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്ന് ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ ദാവീദിനോട് അരുളിച്ചെയ്തു.
2 ശമൂവേൽ 5 : 20 (IRVML)
അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്ന് പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്ന് പേർ വിളിച്ചുവരുന്നു.
2 ശമൂവേൽ 5 : 21 (IRVML)
അവിടെ അവർ അവരുടെ വിഗ്രഹങ്ങൾ ഉപേക്ഷിച്ചുപോയി; ദാവീദും അവന്റെ ആളുകളും അവ എടുത്ത് കൊണ്ടുപോന്നു.അവർ അവയെ ചുട്ടുകളഞ്ഞു.
2 ശമൂവേൽ 5 : 22 (IRVML)
ഫെലിസ്ത്യർ പിന്നെയും വന്ന് രെഫായീംതാഴ്വരയിൽ അണിനിരന്നു.
2 ശമൂവേൽ 5 : 23 (IRVML)
ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.
2 ശമൂവേൽ 5 : 24 (IRVML)
ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി സൈന്യം നടക്കുന്ന [* കവാത്തുനടക്കുന്ന സൈന്യത്തിന്റെ മാർച്ച്.] ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്ന് അരുളപ്പാടുണ്ടായി.
2 ശമൂവേൽ 5 : 25 (IRVML)
യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

BG:

Opacity:

Color:


Size:


Font: