പ്രവൃത്തികൾ 5 : 1 (IRVML)
{അനന്യാസും സഫീറയും} [PS] എന്നാൽ അനന്യാസ് എന്ന് പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റ്.
പ്രവൃത്തികൾ 5 : 2 (IRVML)
നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്.
പ്രവൃത്തികൾ 5 : 3 (IRVML)
അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരുഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?
പ്രവൃത്തികൾ 5 : 4 (IRVML)
അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 5 : 5 (IRVML)
ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി.
പ്രവൃത്തികൾ 5 : 6 (IRVML)
യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു. [PE][PS]
പ്രവൃത്തികൾ 5 : 7 (IRVML)
ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.
പ്രവൃത്തികൾ 5 : 8 (IRVML)
പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്ന് പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്ന് അവൾ പറഞ്ഞു.
പ്രവൃത്തികൾ 5 : 9 (IRVML)
പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 5 : 10 (IRVML)
ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
പ്രവൃത്തികൾ 5 : 11 (IRVML)
ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. [PS]
പ്രവൃത്തികൾ 5 : 12 (IRVML)
{അപ്പൊസ്തലന്മാർ അനേകരെ സൗഖ്യമാക്കുന്നു} [PS] അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
പ്രവൃത്തികൾ 5 : 13 (IRVML)
മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു
പ്രവൃത്തികൾ 5 : 14 (IRVML)
അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു.
പ്രവൃത്തികൾ 5 : 15 (IRVML)
രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും,.
പ്രവൃത്തികൾ 5 : 16 (IRVML)
അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു. അപ്പൊസ്തലന്മാർ കാരാഗൃഹത്തിലാക്കപ്പെടുന്നു. [PE][PS]
പ്രവൃത്തികൾ 5 : 17 (IRVML)
എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു
പ്രവൃത്തികൾ 5 : 18 (IRVML)
അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി.
പ്രവൃത്തികൾ 5 : 19 (IRVML)
എന്നാൽ രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്
പ്രവൃത്തികൾ 5 : 20 (IRVML)
“നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 5 : 21 (IRVML)
അവർ അത് കേട്ട് പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ച്.
പ്രവൃത്തികൾ 5 : 22 (IRVML)
ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ട്;
പ്രവൃത്തികൾ 5 : 23 (IRVML)
എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല.”
പ്രവൃത്തികൾ 5 : 24 (IRVML)
ഈ വാക്ക് കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്ന് വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു
പ്രവൃത്തികൾ 5 : 25 (IRVML)
അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്ന് അറിയിച്ചു.
പ്രവൃത്തികൾ 5 : 26 (IRVML)
അതുകേട്ട് പടനായകൻ ചേവകരുമായി ചെന്ന്, ജനം തങ്ങളെ കല്ലെറിയും എന്ന് ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
പ്രവൃത്തികൾ 5 : 27 (IRVML)
അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു
പ്രവൃത്തികൾ 5 : 28 (IRVML)
“യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്റെ രക്തത്തിന്റെ കുറ്റം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 5 : 29 (IRVML)
അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
പ്രവൃത്തികൾ 5 : 30 (IRVML)
നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
പ്രവൃത്തികൾ 5 : 31 (IRVML)
യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
പ്രവൃത്തികൾ 5 : 32 (IRVML)
ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു. [PS]
പ്രവൃത്തികൾ 5 : 33 (IRVML)
{ഗമാലിയേൽ ഇടപെടുന്നു} [PS] ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു.
പ്രവൃത്തികൾ 5 : 34 (IRVML)
അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു.
പ്രവൃത്തികൾ 5 : 35 (IRVML)
അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ.
പ്രവൃത്തികൾ 5 : 36 (IRVML)
കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്ന് നടിച്ച്; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു.
പ്രവൃത്തികൾ 5 : 37 (IRVML)
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
പ്രവൃത്തികൾ 5 : 38 (IRVML)
ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും;
പ്രവൃത്തികൾ 5 : 39 (IRVML)
ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്ന് വരരുതല്ലോ” എന്ന് പറഞ്ഞു. അവർക്ക് അത് ബോധിച്ചു.
പ്രവൃത്തികൾ 5 : 40 (IRVML)
അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്ന് കല്പിച്ച് അവരെ വിട്ടയച്ചു.
പ്രവൃത്തികൾ 5 : 41 (IRVML)
തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി.
പ്രവൃത്തികൾ 5 : 42 (IRVML)
പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്ന് യേശു തന്നെ ക്രിസ്തു എന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42

BG:

Opacity:

Color:


Size:


Font: