പ്രവൃത്തികൾ 7 : 1 (IRVML)
{സ്തെഫാനൊസിന്റെ പ്രസംഗം} [PS] “ഈ കാര്യങ്ങൾ സത്യം തന്നെയോ” എന്ന് മഹാപുരോഹിതൻ ചോദിച്ചതിന് സ്തെഫാനൊസ് പറഞ്ഞത്:
പ്രവൃത്തികൾ 7 : 2 (IRVML)
“സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നേ, തേജോമയനായ ദൈവം അവന് പ്രത്യക്ഷനായി:
പ്രവൃത്തികൾ 7 : 3 (IRVML)
‘നിന്റെ ദേശത്തെയും നിന്റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്ക് കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്ന് പറഞ്ഞു. അങ്ങനെ അബ്രഹാം കല്ദായരുടെ ദേശം വിട്ട് ഹാരാനിൽ വന്ന് പാർത്തു.
പ്രവൃത്തികൾ 7 : 4 (IRVML)
അബ്രഹാമിന്റെ പിതാവ് മരിച്ചശേഷം ദൈവം അവനെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു.
പ്രവൃത്തികൾ 7 : 5 (IRVML)
ആ സമയത്ത് ദൈവം അവന് അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവന് സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു.
പ്രവൃത്തികൾ 7 : 6 (IRVML)
അവന്റെ സന്തതി അന്യദേശത്ത് ചെന്ന് പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് സംവത്സരം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു.
പ്രവൃത്തികൾ 7 : 7 (IRVML)
‘അവരെ അടിമകളാക്കിയ ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്ന് ദൈവം അരുളിച്ചെയ്തു.
പ്രവൃത്തികൾ 7 : 8 (IRVML)
പിന്നെ ദൈവം അബ്രഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
പ്രവൃത്തികൾ 7 : 9 (IRVML)
ഗോത്രപിതാക്കന്മാർക്ക് യോസഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.
പ്രവൃത്തികൾ 7 : 10 (IRVML)
എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന് കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്റെ സർവ്വഗൃഹത്തിനും അധിപതിയാക്കിവച്ചു.
പ്രവൃത്തികൾ 7 : 11 (IRVML)
എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി.
പ്രവൃത്തികൾ 7 : 12 (IRVML)
അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു.
പ്രവൃത്തികൾ 7 : 13 (IRVML)
രണ്ടാം പ്രാവശ്യം യോസഫ് തന്റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസഫിന്റെ കുടുംബം ഫറവോനും അറിവായ് വന്നു.
പ്രവൃത്തികൾ 7 : 14 (IRVML)
യോസഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്റെ പിതാവായ യാക്കോബിനോട് തന്റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
പ്രവൃത്തികൾ 7 : 15 (IRVML)
യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,
പ്രവൃത്തികൾ 7 : 16 (IRVML)
അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിന്റെ മക്കളോട് അബ്രഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
പ്രവൃത്തികൾ 7 : 17 (IRVML)
ദൈവം അബ്രഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു.
പ്രവൃത്തികൾ 7 : 18 (IRVML)
ഒടുവിൽ യോസഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു.
പ്രവൃത്തികൾ 7 : 19 (IRVML)
ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിബ്ബന്ധിച്ചു.
പ്രവൃത്തികൾ 7 : 20 (IRVML)
ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്ന് മാസം തന്റെ അപ്പന്റെ വീട്ടിൽ പോറ്റിവളർത്തി.
പ്രവൃത്തികൾ 7 : 21 (IRVML)
പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്ത് തന്റെ സ്വന്തം മകനായി വളർത്തി.
പ്രവൃത്തികൾ 7 : 22 (IRVML)
മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.
പ്രവൃത്തികൾ 7 : 23 (IRVML)
അവന് നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്ന് കാണണമെന്ന് മനസ്സിൽ തോന്നി.
പ്രവൃത്തികൾ 7 : 24 (IRVML)
അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു.
പ്രവൃത്തികൾ 7 : 25 (IRVML)
താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
പ്രവൃത്തികൾ 7 : 26 (IRVML)
പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്ന് പറഞ്ഞു.
പ്രവൃത്തികൾ 7 : 27 (IRVML)
എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?
പ്രവൃത്തികൾ 7 : 28 (IRVML)
ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്ന് പറഞ്ഞു.
പ്രവൃത്തികൾ 7 : 29 (IRVML)
ഈ വാക്ക് കേട്ടിട്ട് മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്ന് അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവന് രണ്ടു പുത്രന്മാർ ജനിച്ചു.
പ്രവൃത്തികൾ 7 : 30 (IRVML)
നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ്‌ മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി.
പ്രവൃത്തികൾ 7 : 31 (IRVML)
മോശെ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ:
പ്രവൃത്തികൾ 7 : 32 (IRVML)
‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം’ എന്ന കർത്താവിന്റെ ശബ്ദം കേട്ട്. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല.
പ്രവൃത്തികൾ 7 : 33 (IRVML)
കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പു ഊരിക്കളക.
പ്രവൃത്തികൾ 7 : 34 (IRVML)
മിസ്രയീമിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ട്, അവരുടെ ഞരക്കവും കേട്ട്, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്ന് പറഞ്ഞു.
പ്രവൃത്തികൾ 7 : 35 (IRVML)
‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
പ്രവൃത്തികൾ 7 : 36 (IRVML)
അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നയിച്ചുകൊണ്ടുവന്നു.
പ്രവൃത്തികൾ 7 : 37 (IRVML)
‘ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നേ.
പ്രവൃത്തികൾ 7 : 38 (IRVML)
സീനായ്‌ മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാട് ലഭിച്ചവനും ഇവൻ തന്നേ.
പ്രവൃത്തികൾ 7 : 39 (IRVML)
നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു,
പ്രവൃത്തികൾ 7 : 40 (IRVML)
അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് പറഞ്ഞു.
പ്രവൃത്തികൾ 7 : 41 (IRVML)
അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലി കഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
പ്രവൃത്തികൾ 7 : 42 (IRVML)
ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു. [QBR] ‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
പ്രവൃത്തികൾ 7 : 43 (IRVML)
നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോണിനപ്പുറം നാടുകടത്തും’ എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. [PE][PS]
പ്രവൃത്തികൾ 7 : 44 (IRVML)
നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃക പോലെതന്നെ അതിനെ നിർമ്മിക്കണം എന്ന് അവനോട് കല്പിച്ചിരുന്നു.
പ്രവൃത്തികൾ 7 : 45 (IRVML)
നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലംവരെ അങ്ങനെതന്നെയായിരുന്നു,
പ്രവൃത്തികൾ 7 : 46 (IRVML)
അവന് ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു.
പ്രവൃത്തികൾ 7 : 47 (IRVML)
എന്നാൽ ശലോമോൻ അവന് ഒരു ആലയം പണിതു.
പ്രവൃത്തികൾ 7 : 48 (IRVML)
അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും [QBR]
പ്രവൃത്തികൾ 7 : 49 (IRVML)
‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്?
പ്രവൃത്തികൾ 7 : 50 (IRVML)
ഇതൊക്കെയും എന്റെ കൈ അല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പ്രവാചകൻ പറയുന്നുവല്ലോ.
പ്രവൃത്തികൾ 7 : 51 (IRVML)
ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു.
പ്രവൃത്തികൾ 7 : 52 (IRVML)
പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു;
പ്രവൃത്തികൾ 7 : 53 (IRVML)
അവരെപ്പോലെ നിങ്ങളും ഇപ്പോൾ വഞ്ചകരും കൊലപാതകരും ആയിത്തീർന്നിരിക്കുന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.” [PS]
പ്രവൃത്തികൾ 7 : 54 (IRVML)
{സ്തെഫാനൊസിനെ കൊല്ലുന്നു} [PS] ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
പ്രവൃത്തികൾ 7 : 55 (IRVML)
അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ട്:
പ്രവൃത്തികൾ 7 : 56 (IRVML)
“ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 7 : 57 (IRVML)
ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരെ പാഞ്ഞുചെന്നു,
പ്രവൃത്തികൾ 7 : 58 (IRVML)
അവനെ വലിച്ചിഴച്ചും കൊണ്ട് നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗൽ എന്ന് പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ച്.
പ്രവൃത്തികൾ 7 : 59 (IRVML)
അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരിക്കയിൽ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു.
പ്രവൃത്തികൾ 7 : 60 (IRVML)
അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60

BG:

Opacity:

Color:


Size:


Font: