പ്രവൃത്തികൾ 8 : 1 (IRVML)
സ്തെഫാനൊസിനെ കൊലചെയ്തത് ശൗലിന് സമ്മതമായിരുന്നു. [PE][PS] അന്ന് യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ പീഢനം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.
പ്രവൃത്തികൾ 8 : 2 (IRVML)
ദൈവഭക്തരായ പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ച് വലിയൊരു വിലാപം കഴിച്ചു.
പ്രവൃത്തികൾ 8 : 3 (IRVML)
എന്നാൽ ശൌൽ വീടുതോറും ചെന്ന് പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ട് സഭയ്ക്ക് ഹാനി വരുത്തിക്കൊണ്ടിരുന്നു. ഫിലിപ്പോസ് ശമര്യയിലേക്ക്. [PE][PS]
പ്രവൃത്തികൾ 8 : 4 (IRVML)
ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു.
പ്രവൃത്തികൾ 8 : 5 (IRVML)
ഫിലിപ്പൊസ് ശമര്യ പട്ടണത്തിൽ ചെന്ന് അവിടെയുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു.
പ്രവൃത്തികൾ 8 : 6 (IRVML)
ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ ജനങ്ങൾ കേൾക്കുകയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പ്രവൃത്തികൾ 8 : 7 (IRVML)
അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ട് പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു.
പ്രവൃത്തികൾ 8 : 8 (IRVML)
അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി. ശിമോൻ എന്ന ആഭിചാരകൻ. [PE][PS]
പ്രവൃത്തികൾ 8 : 9 (IRVML)
എന്നാൽ ശിമോൻ എന്ന് പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്ത്, താൻ മഹാൻ എന്ന് പറഞ്ഞ് ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.
പ്രവൃത്തികൾ 8 : 10 (IRVML)
“മഹാൻ എന്ന് വിളിക്കപ്പെടുന്ന ദൈവശക്തി ഈ മനുഷ്യനാകുന്നു” എന്ന് പറഞ്ഞ് ശമര്യയിലുള്ള ചെറിയവർ മുതൽ വലിയവർ വരെ അവനെ ശ്രദ്ധിച്ചുവന്നു.
പ്രവൃത്തികൾ 8 : 11 (IRVML)
ഇവൻ ആഭിചാരംകൊണ്ട് ഏറിയ കാലം അവരെ ഭ്രമിപ്പിക്കുകയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത്
പ്രവൃത്തികൾ 8 : 12 (IRVML)
എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
പ്രവൃത്തികൾ 8 : 13 (IRVML)
ശിമോൻ താനും വിശ്വസിച്ച് സ്നാനം ഏറ്റു, ഫിലിപ്പൊസിനോട് ചേർന്നുനിന്നു; വലിയ അടയാളങ്ങളും വീര്യപ്രവൃത്തികളും നടക്കുന്നത് കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു. [PE][PS]
പ്രവൃത്തികൾ 8 : 14 (IRVML)
അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടിട്ട് പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
പ്രവൃത്തികൾ 8 : 15 (IRVML)
അവർ അവിടെ എത്തിയിട്ട്, ചെന്ന്, അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് പ്രാർത്ഥിച്ചു.
പ്രവൃത്തികൾ 8 : 16 (IRVML)
അന്നുവരെ അവരിൽ ആരുടെമേലും പരിശുദ്ധാത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
പ്രവൃത്തികൾ 8 : 17 (IRVML)
അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു.
പ്രവൃത്തികൾ 8 : 18 (IRVML)
അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടതിനാൽ അവൻ അവർക്ക് കൊടുക്കുവാൻ പണം കൊണ്ടുവന്നു:
പ്രവൃത്തികൾ 8 : 19 (IRVML)
“ഞാൻ ഒരുവന്റെ മേൽ കൈ വെച്ചാൽ അവന് പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 8 : 20 (IRVML)
പത്രൊസ് അവനോട്: “ദൈവത്തിന്റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്ന് നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
പ്രവൃത്തികൾ 8 : 21 (IRVML)
നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്ക് പങ്കും ഓഹരിയുമില്ല.
പ്രവൃത്തികൾ 8 : 22 (IRVML)
നിന്റെ ഹൃദയത്തിലെ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കർത്താവിനോട് പ്രാർത്ഥിക്കുക; ഒരുപക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
പ്രവൃത്തികൾ 8 : 23 (IRVML)
നീ കടുത്ത അസൂയയിലും പാപത്തിന്റെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്ന് ഞാൻ കാണുന്നു” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 8 : 24 (IRVML)
അതിന് ശിമോൻ: “നിങ്ങൾ പറഞ്ഞത് ഒന്നും എനിക്ക് ഭവിക്കാതിരിക്കുവാൻ കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു. [PE][PS]
പ്രവൃത്തികൾ 8 : 25 (IRVML)
അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോയി. ഫിലിപ്പോസ് ഗസയ്ക്കുള്ള നിർജജനപ്രദേശത്തേക്ക്. [PE][PS]
പ്രവൃത്തികൾ 8 : 26 (IRVML)
അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോട്: “നീ എഴുന്നേറ്റ് തെക്കോട്ട് യെരൂശലേമിൽ നിന്ന് ഗസയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 8 : 27 (IRVML)
അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന എത്യോപ്യാരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു എത്യോപ്യനെ കണ്ട്. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ട് മടങ്ങിപ്പോരുമ്പോൾ
പ്രവൃത്തികൾ 8 : 28 (IRVML)
തേരിൽ ഇരുന്ന് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു.
പ്രവൃത്തികൾ 8 : 29 (IRVML)
ആത്മാവ് ഫിലിപ്പൊസിനോട്: “നീ അടുത്തുചെന്നു തേരിനോട് ചേർന്നുനടക്ക” എന്നു പറഞ്ഞു.
പ്രവൃത്തികൾ 8 : 30 (IRVML)
ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം അവൻ വായിക്കുന്നതു കേട്ട്: “നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ?” എന്ന് ചോദിച്ചതിന്:
പ്രവൃത്തികൾ 8 : 31 (IRVML)
“ഒരുവൻ ശരിയായി വിവരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്ന് അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്ന് അപേക്ഷിച്ചു.
പ്രവൃത്തികൾ 8 : 32 (IRVML)
തിരുവെഴുത്തിൽ ഈ ഭാഗം ആയിരുന്നു അവൻ വായിച്ചിരുന്നത് [QBR] “അറുക്കുവാനുള്ള ആടിനേപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
പ്രവൃത്തികൾ 8 : 33 (IRVML)
അവന്റെ താഴ്ചയിൽ അവന് ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ.” [PE][PS]
പ്രവൃത്തികൾ 8 : 34 (IRVML)
ഷണ്ഡൻ ഫിലിപ്പൊസിനോട്: “ഇത് പ്രവാചകൻ ആരെക്കുറിച്ച് പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്ന് പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു.
പ്രവൃത്തികൾ 8 : 35 (IRVML)
ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാൻ തുടങ്ങി.
പ്രവൃത്തികൾ 8 : 36 (IRVML)
അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിൽനിന്ന് എന്ത് എന്നെ തടസ്സപ്പെടുത്തുന്നു” എന്ന് പറഞ്ഞു.
പ്രവൃത്തികൾ 8 : 37 (IRVML)
[അതിന് ഫിലിപ്പൊസ്: “നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം” എന്നു പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് അവൻ ഉത്തരം പറഞ്ഞു.]
പ്രവൃത്തികൾ 8 : 38 (IRVML)
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
പ്രവൃത്തികൾ 8 : 39 (IRVML)
അവർ വെള്ളത്തിൽനിന്ന് കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ട് തന്റെ വഴിക്കുപോയി.
പ്രവൃത്തികൾ 8 : 40 (IRVML)
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ട്; അവൻ ദേശത്തൂടെല്ലാം സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് കൈസര്യയിൽ എത്തി. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40

BG:

Opacity:

Color:


Size:


Font: