ആവർത്തനം 18 : 1 (IRVML)
ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടി ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ട് അവർ ഉപജീവനം കഴിക്കേണം.
ആവർത്തനം 18 : 2 (IRVML)
അതിനാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവൻ തന്നെ അവരുടെ അവകാശം.
ആവർത്തനം 18 : 3 (IRVML)
ജനത്തിൽനിന്ന് പുരോഹിതന്മാർക്ക് ലഭിക്കേണ്ട അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കണം.
ആവർത്തനം 18 : 4 (IRVML)
ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളുടെ കത്രിക്കുന്ന ആദ്യരോമവും നീ അവന് കൊടുക്കണം.
ആവർത്തനം 18 : 5 (IRVML)
യഹോവയുടെ നാമത്തിൽ എപ്പോഴും ശുശ്രൂഷിക്കുവാൻ നില്ക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെയും പുത്രന്മാരെയും ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. [PE][PS]
ആവർത്തനം 18 : 6 (IRVML)
ഏതെങ്കിലും യിസ്രായേല്യപട്ടണത്തിൽ പരദേശിയായി വസിച്ചിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ-അവന് മനസ്സുപോലെ വരാം-
ആവർത്തനം 18 : 7 (IRVML)
അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.
ആവർത്തനം 18 : 8 (IRVML)
അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനുപുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കണം. [PE][PS]
ആവർത്തനം 18 : 9 (IRVML)
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തിയശേഷം അവിടുത്തെ ജനതകളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്.
ആവർത്തനം 18 : 10 (IRVML)
തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,
ആവർത്തനം 18 : 11 (IRVML)
മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ഇടയിൽ കാണരുത്.
ആവർത്തനം 18 : 12 (IRVML)
ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പാകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു.
ആവർത്തനം 18 : 13 (IRVML)
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കണം.
ആവർത്തനം 18 : 14 (IRVML)
നീ നീക്കിക്കളയുവാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ട് നടന്നു; നീയോ അങ്ങനെ ചെയ്യുവാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
ആവർത്തനം 18 : 15 (IRVML)
നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ, നിന്റെ മദ്ധ്യത്തിൽ, നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നുതന്നെ, എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കണം.
ആവർത്തനം 18 : 16 (IRVML)
“ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കുവാനും ഈ മഹത്തായ അഗ്നി കാണുവാനും എനിക്കു് ഇടവരരുതേ” എന്നിങ്ങനെ ഹോരേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നെ.
ആവർത്തനം 18 : 17 (IRVML)
അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അവർ പറഞ്ഞത് ശരി.
ആവർത്തനം 18 : 18 (IRVML)
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതെല്ലം അവൻ അവരോടു പറയും.
ആവർത്തനം 18 : 19 (IRVML)
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ ആരെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
ആവർത്തനം 18 : 20 (IRVML)
എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കണം.
ആവർത്തനം 18 : 21 (IRVML)
അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
ആവർത്തനം 18 : 22 (IRVML)
ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കുകയോ ഒത്തുവരുകയോ ചെയ്യാതിരുന്നാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.” [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

BG:

Opacity:

Color:


Size:


Font: