സഭാപ്രസംഗി 10 : 1 (IRVML)
ചത്ത ഈച്ച തൈലക്കാരന്റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.
സഭാപ്രസംഗി 10 : 2 (IRVML)
ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും മൂഢന്റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു.
സഭാപ്രസംഗി 10 : 3 (IRVML)
ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.
സഭാപ്രസംഗി 10 : 4 (IRVML)
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; അനുരഞ്ജനം മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
സഭാപ്രസംഗി 10 : 5 (IRVML)
അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനു കീഴിൽ ഒരു തിന്മ കണ്ടു;
സഭാപ്രസംഗി 10 : 6 (IRVML)
മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ.
സഭാപ്രസംഗി 10 : 7 (IRVML)
ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
സഭാപ്രസംഗി 10 : 8 (IRVML)
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
സഭാപ്രസംഗി 10 : 9 (IRVML)
കല്ലു വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം.വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.
സഭാപ്രസംഗി 10 : 10 (IRVML)
ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.
സഭാപ്രസംഗി 10 : 11 (IRVML)
മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
സഭാപ്രസംഗി 10 : 12 (IRVML)
ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെ നശിപ്പിക്കും.
സഭാപ്രസംഗി 10 : 13 (IRVML)
അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.
സഭാപ്രസംഗി 10 : 14 (IRVML)
ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര് അവനെ അറിയിക്കും?
സഭാപ്രസംഗി 10 : 15 (IRVML)
പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.
സഭാപ്രസംഗി 10 : 16 (IRVML)
ബാലനായ രാജാവും അതികാലത്തു വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
സഭാപ്രസംഗി 10 : 17 (IRVML)
കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, ബലത്തിനു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
സഭാപ്രസംഗി 10 : 18 (IRVML)
മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.
സഭാപ്രസംഗി 10 : 19 (IRVML)
സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.
സഭാപ്രസംഗി 10 : 20 (IRVML)
നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20