പുറപ്പാടു് 15 : 1 (IRVML)
മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
പുറപ്പാടു് 15 : 2 (IRVML)
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്ക് രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
പുറപ്പാടു് 15 : 3 (IRVML)
യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം.
പുറപ്പാടു് 15 : 4 (IRVML)
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
പുറപ്പാടു് 15 : 5 (IRVML)
സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
പുറപ്പാടു് 15 : 6 (IRVML)
യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
പുറപ്പാടു് 15 : 7 (IRVML)
നീ എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ [* താളാടി = വയ്ക്കോൽ,കൊയ്ത്തുകഴിഞ്ഞ് അവശേഷിക്കുന്ന ചെടി ]താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
പുറപ്പാടു് 15 : 8 (IRVML)
നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
പുറപ്പാടു് 15 : 9 (IRVML)
“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
പുറപ്പാടു് 15 : 10 (IRVML)
നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ [† ഈയം = വെള്ളത്തിനടിയിൽ താഴുന്ന വസ്തുക്കൾ ഉണ്ടാക്കുവാനുപയോഗിക്കുന്ന ഒരു ലോഹം ]ഈയംപോലെ പെരുവെള്ളത്തിൽ താണു.
പുറപ്പാടു് 15 : 11 (IRVML)
യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
പുറപ്പാടു് 15 : 12 (IRVML)
നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
പുറപ്പാടു് 15 : 13 (IRVML)
നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
പുറപ്പാടു് 15 : 14 (IRVML)
ജാതികൾ കേട്ട് നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
പുറപ്പാടു് 15 : 15 (IRVML)
എദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
പുറപ്പാടു് 15 : 16 (IRVML)
ഭയവും ഭീതിയും അവരുടെമേൽ വീണു, നിൻ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.
പുറപ്പാടു് 15 : 17 (IRVML)
നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
പുറപ്പാടു് 15 : 18 (IRVML)
യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”
പുറപ്പാടു് 15 : 19 (IRVML)
എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
പുറപ്പാടു് 15 : 20 (IRVML)
അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
പുറപ്പാടു് 15 : 21 (IRVML)
മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”
പുറപ്പാടു് 15 : 22 (IRVML)
അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
പുറപ്പാടു് 15 : 23 (IRVML)
മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന് മാറാ എന്ന് പേരിട്ടു.
പുറപ്പാടു് 15 : 24 (IRVML)
അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.
പുറപ്പാടു് 15 : 25 (IRVML)
അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:
പുറപ്പാടു് 15 : 26 (IRVML)
“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 15 : 27 (IRVML)
പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.
❮
❯