പുറപ്പാടു് 25 : 1 (IRVML)
യഹോവ മോശെയോട് കല്പിച്ചത് എന്തെന്നാൽ:
പുറപ്പാടു് 25 : 2 (IRVML)
എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽമക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങണം.
പുറപ്പാടു് 25 : 3 (IRVML)
അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ,
പുറപ്പാടു് 25 : 4 (IRVML)
ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
പുറപ്പാടു് 25 : 5 (IRVML)
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം;
പുറപ്പാടു് 25 : 6 (IRVML)
വിളക്കിന് എണ്ണ, അഭിഷേക തൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,
പുറപ്പാടു് 25 : 7 (IRVML)
ഏഫോദിനും [* മാർപതക്കം =നെഞ്ചിൽ ധരിക്കുന്ന വസ്ത്രം ]മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ.
പുറപ്പാടു് 25 : 8 (IRVML)
ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം.
പുറപ്പാടു് 25 : 9 (IRVML)
തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കണം.
പുറപ്പാടു് 25 : 10 (IRVML)
ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
പുറപ്പാടു് 25 : 11 (IRVML)
അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം; അകത്തും പുറത്തും പൊതിയണം; അതിന്റെ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം.
പുറപ്പാടു് 25 : 12 (IRVML)
അതിനു നാല് പൊൻവളയങ്ങൾ വാർപ്പിച്ച് നാല് കാലിലും ഇപ്പുറത്ത് രണ്ട് വളയങ്ങളും അപ്പുറത്ത് രണ്ട് വളയങ്ങളുമായി തറയ്ക്കണം.
പുറപ്പാടു് 25 : 13 (IRVML)
ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം.
പുറപ്പാടു് 25 : 14 (IRVML)
തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന് പെട്ടകത്തിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ അവ കടത്തണം.
പുറപ്പാടു് 25 : 15 (IRVML)
തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കണം; അവയെ അതിൽ നിന്ന് ഊരരുത്.
പുറപ്പാടു് 25 : 16 (IRVML)
ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കണം.
പുറപ്പാടു് 25 : 17 (IRVML)
തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.
പുറപ്പാടു് 25 : 18 (IRVML)
പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കണം; കൃപാസനത്തിന്റെ രണ്ട് അറ്റത്തും അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവയെ ഉണ്ടാക്കണം.
പുറപ്പാടു് 25 : 19 (IRVML)
ഒരു കെരൂബിനെ ഒരറ്റത്തും രണ്ടാമട്ത്തെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കണം. കെരൂബുകൾ കൃപാസനത്തിന്റെ ഭാഗമായി തോന്നേണ്ടതിന് അതിന്റെ രണ്ട് അറ്റവുമായി ബന്ധിപ്പിച്ചിരിക്കണം.
പുറപ്പാടു് 25 : 20 (IRVML)
കെരൂബുകൾ മുക്ളിലേക്കു ചിറകുവിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ഇരിക്കണം.
പുറപ്പാടു് 25 : 21 (IRVML)
കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്ത് വയ്ക്കണം.
പുറപ്പാടു് 25 : 22 (IRVML)
അവിടെ ഞാൻ കൃപാസനത്തിന് മുകളിൽനിന്ന്, സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന, രണ്ട് കെരൂബുകളുടെ നടുവിൽ, നിനക്ക് പ്രത്യക്ഷനാകും. യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോട് കല്പിക്കുവാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.
പുറപ്പാടു് 25 : 23 (IRVML)
ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കണം. അതിന്റെ നീളം രണ്ട് മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കണം.
പുറപ്പാടു് 25 : 24 (IRVML)
അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
പുറപ്പാടു് 25 : 25 (IRVML)
ചുറ്റും അതിന് നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
പുറപ്പാടു് 25 : 26 (IRVML)
അതിന് നാല് പൊൻവളയങ്ങൾ ഉണ്ടാക്കണം; വളയം നാല് കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കണം.
പുറപ്പാടു് 25 : 27 (IRVML)
മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം.
പുറപ്പാടു് 25 : 28 (IRVML)
തണ്ടുകൾ ഖദരിമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം; അവകൊണ്ട് മേശ ചുമക്കണം.
പുറപ്പാടു് 25 : 29 (IRVML)
അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കണം.
പുറപ്പാടു് 25 : 30 (IRVML)
മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കണം.
പുറപ്പാടു് 25 : 31 (IRVML)
തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കണം. നിലവിളക്ക് അടിച്ചുപരത്തിയ തങ്കം കൊണ്ടായിരിക്കണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്ന് തന്നെ ആയിരിക്കണം.
പുറപ്പാടു് 25 : 32 (IRVML)
നിലവിളക്കിന്റെ മൂന്ന് ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്ന് ശാഖ മറ്റെ വശത്ത് നിന്നും ഇങ്ങനെ ആറ് ശാഖ അതിന്റെ വശങ്ങളിൽനിന്ന് പുറപ്പെടണം.
പുറപ്പാടു് 25 : 33 (IRVML)
ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം; നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം.
പുറപ്പാടു് 25 : 34 (IRVML)
വിളക്കുതണ്ടിലോ, മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം.
പുറപ്പാടു് 25 : 35 (IRVML)
അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്ന് പുറപ്പെടുന്ന ആറ് ശാഖകൾക്കും വേണം.
പുറപ്പാടു് 25 : 36 (IRVML)
അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരിക്കണം; മുഴുവനും അടിച്ചുപരത്തിയ തങ്കം കൊണ്ട് ഒറ്റ പണി ആയിരിക്കണം.
പുറപ്പാടു് 25 : 37 (IRVML)
അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി നേരെ മുമ്പോട്ട് പ്രകാശിക്കുവാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തണം.
പുറപ്പാടു് 25 : 38 (IRVML)
അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കണം.
പുറപ്പാടു് 25 : 39 (IRVML)
അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്ത് തങ്കം കൊണ്ട് ഉണ്ടാക്കണം.
പുറപ്പാടു് 25 : 40 (IRVML)
പർവ്വതത്തിൽവച്ച് കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളണം.
❮
❯