പുറപ്പാടു് 30 : 1 (IRVML)
ധൂപം കാട്ടുവാൻ ഒരു ധൂപപീഠം ഖദിരമരംകൊണ്ട് ഉണ്ടാക്കണം.
പുറപ്പാടു് 30 : 2 (IRVML)
അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കണം. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരിക്കണം.
പുറപ്പാടു് 30 : 3 (IRVML)
അതിന്റെ മേല്പലകയും വശങ്ങളും കൊമ്പുകളും അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം. അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
പുറപ്പാടു് 30 : 4 (IRVML)
ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ അതിന്റെ വക്കിന് കീഴെ ഇരുപുറത്തും രണ്ട് പൊൻവളയവും ഉണ്ടാക്കണം. അതിന്റെ രണ്ട് വശത്തിഅവയെ ഉണ്ടാക്കണം.
പുറപ്പാടു് 30 : 5 (IRVML)
തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്ന് പൊതിയണം.
പുറപ്പാടു് 30 : 6 (IRVML)
സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള ഇടമായ സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്ക് മുമ്പാകെ അത് വയ്ക്കണം.
പുറപ്പാടു് 30 : 7 (IRVML)
അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടണം.
പുറപ്പാടു് 30 : 8 (IRVML)
അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടണം. അത് തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കണം.
പുറപ്പാടു് 30 : 9 (IRVML)
നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.
പുറപ്പാടു് 30 : 10 (IRVML)
സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം. [PE][PS]
പുറപ്പാടു് 30 : 11 (IRVML)
യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു:
പുറപ്പാടു് 30 : 12 (IRVML)
“യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യത്തിൽ ബാധ ഉണ്ടാകാതിരിക്കുവാൻ അവരിൽ ഓരോരുത്തനും അവനവന്റെ ജീവനുവേണ്ടി യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കണം.
പുറപ്പാടു് 30 : 13 (IRVML)
എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കണം. ശേക്കെൽ എന്നത് ഇരുപത് [* ഗേരാ = 6 ഗ്രാം] ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കണം.
പുറപ്പാടു് 30 : 14 (IRVML)
എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപത് വയസ്സും അതിൽ കൂടുതൽ ഉള്ളവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊടുക്കണം.
പുറപ്പാടു് 30 : 15 (IRVML)
നിങ്ങളുടെ ജിവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ നിങ്ങൾ യഹോവയ്ക്ക് വഴിപാട് കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്.
പുറപ്പാടു് 30 : 16 (IRVML)
ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോട് വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അത് യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കണം.” [PE][PS]
പുറപ്പാടു് 30 : 17 (IRVML)
യഹോവ പിന്നെയും മോശെയോട് ഈവിധം കല്പിച്ചു:
പുറപ്പാടു് 30 : 18 (IRVML)
“കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് താമ്രക്കാലുകളും ഉണ്ടാക്കണം; അത് സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ച് അതിൽ വെള്ളം ഒഴിക്കണം.
പുറപ്പാടു് 30 : 19 (IRVML)
അതിൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകണം.
പുറപ്പാടു് 30 : 20 (IRVML)
അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകണം.
പുറപ്പാടു് 30 : 21 (IRVML)
അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കണം.” [PE][PS]
പുറപ്പാടു് 30 : 22 (IRVML)
യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:
പുറപ്പാടു് 30 : 23 (IRVML)
“മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കെൽ അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കെൽ സുഗന്ധലവംഗവും
പുറപ്പാടു് 30 : 24 (IRVML)
അഞ്ഞൂറ് ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും ചേർത്ത്
പുറപ്പാടു് 30 : 25 (IRVML)
തൈലക്കാരന്റെ വിദ്യപ്രകാരം സംയോജിപ്പിച്ച് വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേകതൈലമായിരിക്കണം.
പുറപ്പാടു് 30 : 26 (IRVML)
അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും
പുറപ്പാടു് 30 : 27 (IRVML)
അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
പുറപ്പാടു് 30 : 28 (IRVML)
ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകം ചെയ്യണം.
പുറപ്പാടു് 30 : 29 (IRVML)
അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം.
പുറപ്പാടു് 30 : 30 (IRVML)
അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.”
പുറപ്പാടു് 30 : 31 (IRVML)
യിസ്രായേൽമക്കളോട് നീ പറയേണ്ടത്: “ഇത് നിങ്ങളുടെ തലമുറകളിൽ എനിക്ക് വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.
പുറപ്പാടു് 30 : 32 (IRVML)
അത് മനുഷ്യന്റെമേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അത് വിശുദ്ധമാകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കണം.
പുറപ്പാടു് 30 : 33 (IRVML)
അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.” [PE][PS]
പുറപ്പാടു് 30 : 34 (IRVML)
യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കണം.
പുറപ്പാടു് 30 : 35 (IRVML)
അതിൽ ഉപ്പ് ചേർത്ത് തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കണം.
പുറപ്പാടു് 30 : 36 (IRVML)
നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന് മുമ്പാകെ വയ്ക്കണം; അത് നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.
പുറപ്പാടു് 30 : 37 (IRVML)
ഇങ്ങനെ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ വിധിപ്രകാരം നിങ്ങൾക്കായി ധൂപവർഗം ഉണ്ടാക്കരുത്; അത് യഹോവയ്ക്ക് വിശുദ്ധമായിരിക്കണം.
പുറപ്പാടു് 30 : 38 (IRVML)
മണം ഉണ്ടാകേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

BG:

Opacity:

Color:


Size:


Font: