പുറപ്പാടു് 38 : 1 (IRVML)
അവൻ ഖദിരമരംകൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിന്റെ ഉയരം മൂന്ന് മുഴം ആയിരുന്നു.
പുറപ്പാടു് 38 : 2 (IRVML)
അതിന്റെ നാല് കോണിലും നാല് കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. താമ്രംകൊണ്ട് അത് പൊതിഞ്ഞു.
പുറപ്പാടു് 38 : 3 (IRVML)
ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങൾ എല്ലാം താമ്രംകൊണ്ട് ഉണ്ടാക്കി.
പുറപ്പാടു് 38 : 4 (IRVML)
അവൻ യാഗപീഠത്തിന് വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അത് താഴെ അതിന്റെ ചുറ്റുപടിക്ക് കീഴെ അതിന്റെ പകുതിയോളം എത്തി.
പുറപ്പാടു് 38 : 5 (IRVML)
താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ട് ഇടുവാൻ നാല് വളയം വാർത്തു.
പുറപ്പാടു് 38 : 6 (IRVML)
ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിഞ്ഞു.
പുറപ്പാടു് 38 : 7 (IRVML)
യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ കടത്തി; യാഗപീഠം പലകകൊണ്ട് പൊള്ളയായി ഉണ്ടാക്കി.
പുറപ്പാടു് 38 : 8 (IRVML)
പുറപ്പാടു് 38 : 9 (IRVML)
സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ [* ദർപ്പണം = കണ്ണാടി ]ദർപ്പണങ്ങൾ കൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി. അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറ് മുഴം മറശ്ശീല ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 10 (IRVML)
അതിന് ഇരുപത് തൂണുകളും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 11 (IRVML)
വടക്കുവശത്ത് നൂറ് മുഴം മറശ്ശീലയും അതിന് ഇരുപത് തൂണും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 12 (IRVML)
പടിഞ്ഞാറുവശത്ത് അമ്പത് മുഴം മറശ്ശീലയും അതിന് പത്ത് തൂണും തൂണുകൾക്ക് പത്ത് ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 13 (IRVML)
കിഴക്കുവശത്ത് മറശ്ശീല അമ്പത് മുഴം ആയിരുന്നു.
പുറപ്പാടു് 38 : 14 (IRVML)
വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 15 (IRVML)
മറ്റെവശത്തും അങ്ങനെ തന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ച് മുഴം മറശ്ശീലയും അവയ്ക്ക് മൂന്ന് തൂണുകളും തൂണുകൾക്ക് മൂന്ന് ചുവടും ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 16 (IRVML)
ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.
പുറപ്പാടു് 38 : 17 (IRVML)
തൂണുകൾക്കുള്ള ചുവട് താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ട് മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.
പുറപ്പാടു് 38 : 18 (IRVML)
എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപത് മുഴവും അതിന്റെ ഉയരം അഞ്ച് മുഴവും ആയിരുന്നു.
പുറപ്പാടു് 38 : 19 (IRVML)
അതിന്റെ തൂണ് നാലും അവയുടെ ചുവട് നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
പുറപ്പാടു് 38 : 20 (IRVML)
തിരുനിവാസത്തിനും പ്രാകാരത്തിനും നാല് പുറവുമുള്ള കുറ്റികൾ എല്ലാം താമ്രം ആയിരുന്നു.
പുറപ്പാടു് 38 : 21 (IRVML)
മോശെയുടെ കല്പന അനുസരിച്ച് പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്ക് കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:
പുറപ്പാടു് 38 : 22 (IRVML)
യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.
പുറപ്പാടു് 38 : 23 (IRVML)
അവനോടുകൂടി ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ട് ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.
പുറപ്പാടു് 38 : 24 (IRVML)
വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്ക് വഴിപാടായി ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
പുറപ്പാടു് 38 : 25 (IRVML)
സഭയിൽ എണ്ണമെടുക്കപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെലും ആയിരുന്നു.
പുറപ്പാടു് 38 : 26 (IRVML)
ഇരുപത് വയസ്സും അതിനു മുകളിൽ പ്രായമുള്ളവരായി എണ്ണമെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് (603,550) പേരിൽ ഓരോരുത്തർക്കും ഓരോ ബെക്കാ വീതമായിരുന്നു; അത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
പുറപ്പാടു് 38 : 27 (IRVML)
വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്ത് വീതം നൂറ് ചുവടിന് നൂറ് താലന്ത് വെള്ളി ചെലവായി.
പുറപ്പാടു് 38 : 28 (IRVML)
ശേഷിച്ച ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെൽകൊണ്ട് അവൻ തൂണുകൾക്ക് കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
പുറപ്പാടു് 38 : 29 (IRVML)
വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് (2400) ശേക്കെലും ആയിരുന്നു.
പുറപ്പാടു് 38 : 30 (IRVML)
അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും
പുറപ്പാടു് 38 : 31 (IRVML)
ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31