പുറപ്പാടു് 39 : 1 (IRVML)
യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി. [PE][PS]
പുറപ്പാടു് 39 : 2 (IRVML)
പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.
പുറപ്പാടു് 39 : 3 (IRVML)
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു.
പുറപ്പാടു് 39 : 4 (IRVML)
അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്റെ രണ്ട് അറ്റത്തും ബന്ധിപ്പിച്ചിരുന്നു.
പുറപ്പാടു് 39 : 5 (IRVML)
അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം നടുക്കെട്ട് ഉണ്ടാക്കുന്നത്. [PE][PS]
പുറപ്പാടു് 39 : 6 (IRVML)
മുദ്ര കൊത്തുന്നതു പോലെ യിസ്രായേൽമക്കളുടെപേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു.
പുറപ്പാടു് 39 : 7 (IRVML)
യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ തോൾപ്പട്ടയുടെ മേൽ ഓർമ്മക്കല്ലുകൾ വച്ചു. [PE][PS]
പുറപ്പാടു് 39 : 8 (IRVML)
അവൻ ഏഫോദിന്റെ ചിത്രപ്പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് പതക്കവും ഉണ്ടാക്കി.
പുറപ്പാടു് 39 : 9 (IRVML)
പതക്കം സമചതുരത്തിൽ രണ്ടുമടക്കായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു.
പുറപ്പാടു് 39 : 10 (IRVML)
അവർ അതിൽ നാല് നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര.
പുറപ്പാടു് 39 : 11 (IRVML)
രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ല്, വജ്രം,
പുറപ്പാടു് 39 : 12 (IRVML)
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
പുറപ്പാടു് 39 : 13 (IRVML)
നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
പുറപ്പാടു് 39 : 14 (IRVML)
ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടി അവരുടെ ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം പന്ത്രണ്ട് ആയിരുന്നു; പന്ത്രണ്ട് ഗോത്രങ്ങളിൽ ഓരോന്നിന്റെ പേര് അവയിൽ മുദ്ര കൊത്തിയിരുന്നു.
പുറപ്പാടു് 39 : 15 (IRVML)
പതക്കത്തിന് തങ്കം കൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് ചങ്ങലകൾ നിർമ്മിച്ചു.
പുറപ്പാടു് 39 : 16 (IRVML)
പൊന്ന് കൊണ്ട് രണ്ട് വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ട് വളയങ്ങളും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു.
പുറപ്പാടു് 39 : 17 (IRVML)
പൊന്നുകൊണ്ടുള്ള രണ്ട് സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ട് വളയത്തിലും കൊളുത്തി.
പുറപ്പാടു് 39 : 18 (IRVML)
രണ്ട് സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണികളിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്തുവച്ചു.
പുറപ്പാടു് 39 : 19 (IRVML)
അവർ പൊന്നുകൊണ്ട് വേറെ രണ്ട് കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരെ അകത്തെ വിളുമ്പിലും വച്ചു.
പുറപ്പാടു് 39 : 20 (IRVML)
അവർ വേറെ രണ്ട് പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്ത് രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി വച്ചു.
പുറപ്പാടു് 39 : 21 (IRVML)
പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി ഇരിക്കണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കണ്ടതിനും ദൈവം മോശെയോട് കല്പിച്ചതുപോലെ അവർ അത് കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോട് നീലനാടകൊണ്ട് കെട്ടി. [PE][PS]
പുറപ്പാടു് 39 : 22 (IRVML)
അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.
പുറപ്പാടു് 39 : 23 (IRVML)
അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അത് കീറാതിരിക്കണ്ടതിന് ചുറ്റും ഒരു നാടയും വച്ചു.
പുറപ്പാടു് 39 : 24 (IRVML)
അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കി.
പുറപ്പാടു് 39 : 25 (IRVML)
തങ്കം കൊണ്ട് മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു.
പുറപ്പാടു് 39 : 26 (IRVML)
ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ വച്ചു. [PE][PS]
പുറപ്പാടു് 39 : 27 (IRVML)
അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും
പുറപ്പാടു് 39 : 28 (IRVML)
പഞ്ഞിനൂൽകൊണ്ട് മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ട് കാൽച്ചട്ടയും
പുറപ്പാടു് 39 : 29 (IRVML)
പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോട് കല്പിച്ചതുപോലെ ഉണ്ടാക്കി. [PE][PS]
പുറപ്പാടു് 39 : 30 (IRVML)
അവർ തങ്കംകൊണ്ട് വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തി.
പുറപ്പാടു് 39 : 31 (IRVML)
അതു മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ. [PE][PS]
പുറപ്പാടു് 39 : 32 (IRVML)
ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു. [PE][PS]
പുറപ്പാടു് 39 : 33 (IRVML)
അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങൾ കൊളുത്ത്, പലക,
പുറപ്പാടു് 39 : 34 (IRVML)
അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
പുറപ്പാടു് 39 : 35 (IRVML)
സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്,
പുറപ്പാടു് 39 : 36 (IRVML)
കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളെല്ലാം,
പുറപ്പാടു് 39 : 37 (IRVML)
കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങൾ,
പുറപ്പാടു് 39 : 38 (IRVML)
വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല,
പുറപ്പാടു് 39 : 39 (IRVML)
താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങൾ, തൊട്ടി, അതിന്റെ കാൽ,
പുറപ്പാടു് 39 : 40 (IRVML)
പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,
പുറപ്പാടു് 39 : 41 (IRVML)
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം
പുറപ്പാടു് 39 : 42 (IRVML)
ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു.
പുറപ്പാടു് 39 : 43 (IRVML)
മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്ന് കണ്ട് മോശെ അവരെ അനുഗ്രഹിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43

BG:

Opacity:

Color:


Size:


Font: