യേഹേസ്കേൽ 35 : 1 (IRVML)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 35 : 2 (IRVML)
“മനുഷ്യപുത്രാ, നീ സെയീർപർവ്വതത്തിനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ച് അതിനോടു പറയേണ്ടത്:
യേഹേസ്കേൽ 35 : 3 (IRVML)
‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സെയീർപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
യേഹേസ്കേൽ 35 : 4 (IRVML)
ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്ന് നീ അറിയും.
യേഹേസ്കേൽ 35 : 5 (IRVML)
നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽമക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.
യേഹേസ്കേൽ 35 : 6 (IRVML)
അതുകൊണ്ട്: എന്നാണ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിന് ഏല്പിക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; രക്തം നീ വെറുക്കാതിരുന്നതുകൊണ്ട്, രക്തം നിന്നെ പിന്തുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 35 : 7 (IRVML)
അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, അതിൽക്കൂടി കടന്നുപോകുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
യേഹേസ്കേൽ 35 : 8 (IRVML)
ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
യേഹേസ്കേൽ 35 : 9 (IRVML)
ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
യേഹേസ്കേൽ 35 : 10 (IRVML)
യഹോവ അവിടെ ഉണ്ടായിരിക്കുമ്പോൾ: ‘ഈ ജനതകൾ രണ്ടും ഈ ദേശങ്ങൾ രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും’ എന്ന് നീ പറഞ്ഞതുകൊണ്ട്
യേഹേസ്കേൽ 35 : 11 (IRVML)
എന്നാണ, നീ അവരോടു നിന്റെ വിദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവിധം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 35 : 12 (IRVML)
“ ‘യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ അവയെക്കുറിച്ച് നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങൾ എല്ലാം യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്ന് നീ അറിയും.
യേഹേസ്കേൽ 35 : 13 (IRVML)
നിങ്ങൾ വായ്കൊണ്ട് എന്റെനേരെ വമ്പു പറഞ്ഞ് എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ വർദ്ധിപ്പിച്ചു; ഞാൻ അത് കേട്ടിരിക്കുന്നു”.
യേഹേസ്കേൽ 35 : 14 (IRVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
യേഹേസ്കേൽ 35 : 15 (IRVML)
യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളവയേ, നീ ശൂന്യമായിത്തീരും; ഞാൻ യഹോവയെന്ന് അവർ അറിയും”.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15