എസ്രാ 2 : 1 (IRVML)
ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:
എസ്രാ 2 : 2 (IRVML)
സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്:
എസ്രാ 2 : 3 (IRVML)
പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
എസ്രാ 2 : 4 (IRVML)
ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്,
എസ്രാ 2 : 5 (IRVML)
ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച്
എസ്രാ 2 : 6 (IRVML)
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.
എസ്രാ 2 : 7 (IRVML)
ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.
എസ്രാ 2 : 8 (IRVML)
സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്.
എസ്രാ 2 : 9 (IRVML)
സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
എസ്രാ 2 : 10 (IRVML)
ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്.
എസ്രാ 2 : 11 (IRVML)
ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്.
എസ്രാ 2 : 12 (IRVML)
അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.
എസ്രാ 2 : 13 (IRVML)
അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്.
എസ്രാ 2 : 14 (IRVML)
ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്.
എസ്രാ 2 : 15 (IRVML)
ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.
എസ്രാ 2 : 16 (IRVML)
യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
എസ്രാ 2 : 17 (IRVML)
ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്.
എസ്രാ 2 : 18 (IRVML)
യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്.
എസ്രാ 2 : 19 (IRVML)
ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്.
എസ്രാ 2 : 20 (IRVML)
ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്.
എസ്രാ 2 : 21 (IRVML)
ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്.
എസ്രാ 2 : 22 (IRVML)
നെതോഫാത്യർ അമ്പത്താറ്.
എസ്രാ 2 : 23 (IRVML)
അനാഥോത്യർ നൂറ്റിരുപത്തെട്ട്.
എസ്രാ 2 : 24 (IRVML)
അസ്മാവെത്യർ നാല്പത്തിരണ്ട്.
എസ്രാ 2 : 25 (IRVML)
കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്.
എസ്രാ 2 : 26 (IRVML)
രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്.
എസ്രാ 2 : 27 (IRVML)
മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്.
എസ്രാ 2 : 28 (IRVML)
ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്.
എസ്രാ 2 : 29 (IRVML)
നെബോനിവാസികൾ അമ്പത്തിരണ്ട്.
എസ്രാ 2 : 30 (IRVML)
മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്.
എസ്രാ 2 : 31 (IRVML)
മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
എസ്രാ 2 : 32 (IRVML)
ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
എസ്രാ 2 : 33 (IRVML)
ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്.
എസ്രാ 2 : 34 (IRVML)
യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്.
എസ്രാ 2 : 35 (IRVML)
സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്.
എസ്രാ 2 : 36 (IRVML)
പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.
എസ്രാ 2 : 37 (IRVML)
ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
എസ്രാ 2 : 38 (IRVML)
പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴ്.
എസ്രാ 2 : 39 (IRVML)
ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്.
എസ്രാ 2 : 40 (IRVML)
ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്.
എസ്രാ 2 : 41 (IRVML)
സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.
എസ്രാ 2 : 42 (IRVML)
വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്.
എസ്രാ 2 : 43 (IRVML)
ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
എസ്രാ 2 : 44 (IRVML)
കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
എസ്രാ 2 : 45 (IRVML)
ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ,
എസ്രാ 2 : 46 (IRVML)
ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
എസ്രാ 2 : 47 (IRVML)
ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
എസ്രാ 2 : 48 (IRVML)
രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
എസ്രാ 2 : 49 (IRVML)
ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
എസ്രാ 2 : 50 (IRVML)
ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
എസ്രാ 2 : 51 (IRVML)
മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
എസ്രാ 2 : 52 (IRVML)
ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
എസ്രാ 2 : 53 (IRVML)
സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
എസ്രാ 2 : 54 (IRVML)
നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
എസ്രാ 2 : 55 (IRVML)
ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
എസ്രാ 2 : 56 (IRVML)
യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
എസ്രാ 2 : 57 (IRVML)
ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
എസ്രാ 2 : 58 (IRVML)
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
എസ്രാ 2 : 59 (IRVML)
തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.
എസ്രാ 2 : 60 (IRVML)
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.
എസ്രാ 2 : 61 (IRVML)
പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
എസ്രാ 2 : 62 (IRVML)
ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
എസ്രാ 2 : 63 (IRVML)
ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കും വരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു.
എസ്രാ 2 : 64 (IRVML)
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു.
എസ്രാ 2 : 65 (IRVML)
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്റ്റ്രീകളുമായ ഇരുനൂറു സംഗീതക്കാർ ഉണ്ടായിരുന്നു.
എസ്രാ 2 : 66 (IRVML)
എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും
എസ്രാ 2 : 67 (IRVML)
നാനൂറ്റി മുപ്പത്തി അഞ്ചു ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
എസ്രാ 2 : 68 (IRVML)
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.
എസ്രാ 2 : 69 (IRVML)
അവർ തങ്ങളുടെ പ്രാപ്തി പോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ * മാനെ വെള്ളിയും മറ്റും തൂക്കുന്ന അളവ് 60 ശേക്കലാണ് ഒരുമാനേ ഒരു ശേക്കൽ ഏതാണ്ട് 11.38ഗ്രാം വരും വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
എസ്രാ 2 : 70 (IRVML)
പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70