ഉല്പത്തി 34 : 1 (IRVML)
ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണുവാൻ പോയി.
ഉല്പത്തി 34 : 2 (IRVML)
അപ്പോൾ ഹിവ്യനായ ഹമോരിന്റെ മകനും ദേശത്തിന്റെ പ്രഭുവുമായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി.
ഉല്പത്തി 34 : 3 (IRVML)
അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലികയെ സ്നേഹിച്ചു, ബാലികയോടു ഹൃദ്യമായി സംസാരിച്ചു.
ഉല്പത്തി 34 : 4 (IRVML)
ശെഖേം തന്റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം” എന്നു പറഞ്ഞു.
ഉല്പത്തി 34 : 5 (IRVML)
തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുന്നതുവരെ യാക്കോബ് മൗനമായിരുന്നു.
ഉല്പത്തി 34 : 6 (IRVML)
ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
ഉല്പത്തി 34 : 7 (IRVML)
യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞു വയലിൽനിന്നു വന്നു. ശേഖേം യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
ഉല്പത്തി 34 : 8 (IRVML)
ഹമോർ അവരോടു സംസാരിച്ചു: “എന്റെ മകൻ ശെഖേമിന്റെ മനസ്സ് നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവന് ഭാര്യയായി കൊടുക്കണം.
ഉല്പത്തി 34 : 9 (IRVML)
ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ.
ഉല്പത്തി 34 : 10 (IRVML)
നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിക്കുവിൻ” എന്നു പറഞ്ഞു.
ഉല്പത്തി 34 : 11 (IRVML)
ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.
ഉല്പത്തി 34 : 12 (IRVML)
എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിക്കുവിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരണം” എന്നു പറഞ്ഞു.
ഉല്പത്തി 34 : 13 (IRVML)
തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്:
ഉല്പത്തി 34 : 14 (IRVML)
“ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാധിക്കുന്നതല്ല; അതു ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
ഉല്പത്തി 34 : 15 (IRVML)
നിങ്ങളൂടെ പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയി തീരുമെങ്കിൽ
ഉല്പത്തി 34 : 16 (IRVML)
ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ താമസിച്ച് ഒരു ജനമായി തീരുകയും ചെയ്യാം.
ഉല്പത്തി 34 : 17 (IRVML)
പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലികയെ കൂട്ടിക്കൊണ്ടുപോരും.”
ഉല്പത്തി 34 : 18 (IRVML)
അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു.
ഉല്പത്തി 34 : 19 (IRVML)
ആ യുവാവിനു യാക്കോബിന്റെ മകളോട് അനുരാഗം വർദ്ധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം വരുത്തിയില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരെക്കാളും ബഹുമാന്യനായിരുന്നു.
ഉല്പത്തി 34 : 20 (IRVML)
അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണവാതില്ക്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
ഉല്പത്തി 34 : 21 (IRVML)
“ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതാണല്ലോ; അവരുടെ പുത്രിമാരെ നമുക്ക് ഭാര്യമാരായി എടുക്കുകയും നമ്മുടെ പുത്രിമാരെ അവർക്കു കൊടുക്കുകയും ചെയ്യുക.
ഉല്പത്തി 34 : 22 (IRVML)
എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മുടെയിടയിലുള്ള പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ വസിച്ച് ഒരു ജനമായിരിക്കുവാൻ സമ്മതിക്കുകയുള്ളു.
ഉല്പത്തി 34 : 23 (IRVML)
അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങൾ എല്ലാം നമുക്ക് ആകുകയില്ലയോ? അവർ പറയുന്നതുപോലെ സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും” എന്നു പറഞ്ഞു.
ഉല്പത്തി 34 : 24 (IRVML)
അപ്പോൾ ഹമോരിന്റെ പട്ടണത്തിലുള്ളവർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണവാസികളിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.
ഉല്പത്തി 34 : 25 (IRVML)
മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും അവരവരുടെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു.
ഉല്പത്തി 34 : 26 (IRVML)
അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.
ഉല്പത്തി 34 : 27 (IRVML)
പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, അവരുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണം കൊള്ളചെയ്തു.
ഉല്പത്തി 34 : 28 (IRVML)
യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.
ഉല്പത്തി 34 : 29 (IRVML)
അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
ഉല്പത്തി 34 : 30 (IRVML)
അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
ഉല്പത്തി 34 : 31 (IRVML)
അതിന് അവർ: “ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ” എന്നു പറഞ്ഞു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31