ഉല്പത്തി 49 : 1 (IRVML)
അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിക്കാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. [QBR]
ഉല്പത്തി 49 : 2 (IRVML)
യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ; [QBR] നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! [QBR]
ഉല്പത്തി 49 : 3 (IRVML)
രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും [QBR] ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും [QBR] ബലത്തിന്റെ വൈശിഷ്ട്യവും തന്നെ. [QBR]
ഉല്പത്തി 49 : 4 (IRVML)
വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല; [QBR] നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; [QBR] എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. [QBR]
ഉല്പത്തി 49 : 5 (IRVML)
ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. [QBR]
ഉല്പത്തി 49 : 6 (IRVML)
എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; [QBR] എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; [QBR] അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; [QBR] അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു. [QBR]
ഉല്പത്തി 49 : 7 (IRVML)
അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; [QBR] ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും. [QBR]
ഉല്പത്തി 49 : 8 (IRVML)
യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; [QBR] നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; [QBR] അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. [QBR]
ഉല്പത്തി 49 : 9 (IRVML)
യെഹൂദാ ഒരു ബാലസിംഹം; [QBR] മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; [QBR] അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? [QBR]
ഉല്പത്തി 49 : 10 (IRVML)
അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും [QBR] രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; [QBR] ജനതകളുടെ അനുസരണം അവനോട് ആകും. [QBR]
ഉല്പത്തി 49 : 11 (IRVML)
അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും [QBR] വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; [QBR] അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്റെ വസ്ത്രവും അലക്കുന്നു. [QBR]
ഉല്പത്തി 49 : 12 (IRVML)
അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു. [PE][PS]
ഉല്പത്തി 49 : 13 (IRVML)
സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; [QBR] അവന്റെ അതിർത്തി സീദോൻ വരെ ആകും. [PE][PS]
ഉല്പത്തി 49 : 14 (IRVML)
യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.
ഉല്പത്തി 49 : 15 (IRVML)
വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു, [QBR] അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. [QBR]
ഉല്പത്തി 49 : 16 (IRVML)
ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ [QBR] സ്വജനത്തിനു ന്യായപാലനം ചെയ്യും. [QBR]
ഉല്പത്തി 49 : 17 (IRVML)
ദാൻ വഴിയിൽ ഒരു പാമ്പും [QBR] പാതയിൽ ഒരു സർപ്പവും ആകുന്നു; [QBR] അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും. [QBR]
ഉല്പത്തി 49 : 18 (IRVML)
യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു. [PE][PS]
ഉല്പത്തി 49 : 19 (IRVML)
ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയം പ്രാപിക്കും. [PE][PS]
ഉല്പത്തി 49 : 20 (IRVML)
ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്; [QBR] അവൻ രാജകീയസ്വാദുഭോജനം നല്കും. [PE][PS]
ഉല്പത്തി 49 : 21 (IRVML)
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; [QBR] അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു. [PE][PS]
ഉല്പത്തി 49 : 22 (IRVML)
യോസേഫ് ഫലപ്രദമായോരു വൃക്ഷം, [QBR] നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; [QBR] അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു. [QBR]
ഉല്പത്തി 49 : 23 (IRVML)
വില്ലാളികൾ അവനെ വിഷമിപ്പിച്ചു; [QBR] അവർ എയ്തു, [QBR] അവനോടു പൊരുതി. [QBR]
ഉല്പത്തി 49 : 24 (IRVML)
അവന്റെ വില്ല് ഉറപ്പോടെ നിന്നു; [QBR] അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കൈയാൽ ബലപ്പെട്ടു; [QBR] യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ. [QBR]
ഉല്പത്തി 49 : 25 (IRVML)
നിൻ പിതാവിന്റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും [QBR] സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും [QBR] താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും [QBR] മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും. [QBR]
ഉല്പത്തി 49 : 26 (IRVML)
നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ [QBR] എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ [QBR] ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. [QBR] അവ യോസേഫിന്റെ തലയിലും [QBR] തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും. [PE][PS]
ഉല്പത്തി 49 : 27 (IRVML)
ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായ്; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.”
ഉല്പത്തി 49 : 28 (IRVML)
യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോ മകനും അവനവനു ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.
ഉല്പത്തി 49 : 29 (IRVML)
അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കണം.
ഉല്പത്തി 49 : 30 (IRVML)
കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.
ഉല്പത്തി 49 : 31 (IRVML)
അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.
ഉല്പത്തി 49 : 32 (IRVML)
ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.”
ഉല്പത്തി 49 : 33 (IRVML)
യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

BG:

Opacity:

Color:


Size:


Font: