ഉല്പത്തി 5 : 1 (IRVML)
ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
ഉല്പത്തി 5 : 2 (IRVML)
സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.
ഉല്പത്തി 5 : 3 (IRVML)
ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും ഛായയിലും ഒരു മകനു ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു.
ഉല്പത്തി 5 : 4 (IRVML)
ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി.
ഉല്പത്തി 5 : 5 (IRVML)
ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 6 (IRVML)
ശേത്തിന് നൂറ്റഞ്ച് വയസ്സായപ്പോൾ അവൻ എനോശിനെ ജന്മം നൽകി.
ഉല്പത്തി 5 : 7 (IRVML)
എനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴ് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ഉല്പത്തി 5 : 8 (IRVML)
ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ട് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 9 (IRVML)
എനോശിന് തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനുജന്മം നൽകി.
ഉല്പത്തി 5 : 10 (IRVML)
കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റി പതിനഞ്ച് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കുംജന്മം നൽകി ജനിപ്പിച്ചു.
ഉല്പത്തി 5 : 11 (IRVML)
എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ച് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 12 (IRVML)
കേനാന് എഴുപത് വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
ഉല്പത്തി 5 : 13 (IRVML)
മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ഉല്പത്തി 5 : 14 (IRVML)
കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപത്ത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 15 (IRVML)
മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
ഉല്പത്തി 5 : 16 (IRVML)
യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ഉല്പത്തി 5 : 17 (IRVML)
മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ച് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 18 (IRVML)
യാരെദിന് നൂറ്ററുപത്തിരണ്ട് വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
ഉല്പത്തി 5 : 19 (IRVML)
ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
ഉല്പത്തി 5 : 20 (IRVML)
യാരെദിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ട് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 21 (IRVML)
ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി.
ഉല്പത്തി 5 : 22 (IRVML)
മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറ് വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
ഉല്പത്തി 5 : 23 (IRVML)
ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ച് വർഷമായിരുന്നു.
ഉല്പത്തി 5 : 24 (IRVML)
ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. [PE][PS]
ഉല്പത്തി 5 : 25 (IRVML)
മെഥൂശലഹിന് നൂറ്റെൺപത്തേഴ് വയസ്സായപ്പോൾ അവൻ ലാമേക്കിനു ജന്മം നൽകി
ഉല്പത്തി 5 : 26 (IRVML)
ലാമേക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റെൺപത്തിരണ്ട് വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ഉല്പത്തി 5 : 27 (IRVML)
മെഥൂശലഹിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 28 (IRVML)
ലാമേക്കിന് നൂറ്റെൺപത്തിരണ്ട് വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
ഉല്പത്തി 5 : 29 (IRVML)
“യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
ഉല്പത്തി 5 : 30 (IRVML)
നോഹയെ ജനിപ്പിച്ചശേഷം ലാമേക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ച് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
ഉല്പത്തി 5 : 31 (IRVML)
ലാമേക്കിന്റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴ് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. [PE][PS]
ഉല്പത്തി 5 : 32 (IRVML)
നോഹയ്ക്ക് അഞ്ഞൂറ് വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

BG:

Opacity:

Color:


Size:


Font: