ഹോശേയ 3 : 1 (IRVML)
അനന്തരം യഹോവ എന്നോട്: “യിസ്രായേൽമക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു.
ഹോശേയ 3 : 2 (IRVML)
അങ്ങനെ ഞാൻ അവളെ പതിനഞ്ച് വെള്ളിക്കാശും ഒന്നര ഹോമെർ യവവും വില കൊടുത്ത് വാങ്ങി അവളോട്:
ഹോശേയ 3 : 3 (IRVML)
“നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞു.
ഹോശേയ 3 : 4 (IRVML)
ഈ വിധം യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും.
ഹോശേയ 3 : 5 (IRVML)
പിന്നെ, യിസ്രായേൽമക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും വരും.

1 2 3 4 5