യെശയ്യാ 26 : 1 (IRVML)
ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും[* കൊത്തളങ്ങളും ശത്രുവിന്റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില് ഉണ്ടാക്കുന്ന മണ്ഡപം. ] ആക്കി വയ്ക്കുന്നു.
യെശയ്യാ 26 : 2 (IRVML)
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ.
യെശയ്യാ 26 : 3 (IRVML)
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
യെശയ്യാ 26 : 4 (IRVML)
യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ.
യെശയ്യാ 26 : 5 (IRVML)
അവൻ ഉയരത്തിൽ വസിക്കുന്നവരെ ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
യെശയ്യാ 26 : 6 (IRVML)
കാല് അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ.
യെശയ്യാ 26 : 7 (IRVML)
നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
യെശയ്യാ 26 : 8 (IRVML)
അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിനായിട്ടും നിന്റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
യെശയ്യാ 26 : 9 (IRVML)
എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടുതന്നെ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതി പഠിക്കും.
യെശയ്യാ 26 : 10 (IRVML)
ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല.
യെശയ്യാ 26 : 11 (IRVML)
യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
യെശയ്യാ 26 : 12 (IRVML)
യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.
യെശയ്യാ 26 : 13 (IRVML)
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു† സ്വീകരിക്കുന്നു ഏറ്റുപറയുന്നു, പുകഴ്ത്തുന്നു എന്നും മറ്റു വിവർത്തനങ്ങളിൽ കാണാം. .
യെശയ്യാ 26 : 14 (IRVML)
മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്.
യെശയ്യാ 26 : 15 (IRVML)
നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
യെശയ്യാ 26 : 16 (IRVML)
യഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവർക്കു തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു.
യെശയ്യാ 26 : 17 (IRVML)
യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.
യെശയ്യാ 26 : 18 (IRVML)
ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല.
യെശയ്യാ 26 : 19 (IRVML)
നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; നിന്റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ.
യെശയ്യാ 26 : 20 (IRVML)
എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക.
യെശയ്യാ 26 : 21 (IRVML)
യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം ശിക്ഷിക്കുവാൻ തന്റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; തന്നിലുള്ള കൊല്ലപ്പെട്ടവരെ ഇനി മൂടിവയ്ക്കുകയുമില്ല.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21