യോഹന്നാൻ 5 : 1 (IRVML)
ബേഥെസ്ദായിലെ രോഗസൗഖ്യം
യോഹന്നാൻ 5 : 2 (IRVML)
അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ച് മണ്ഡപം ഉണ്ട്.
യോഹന്നാൻ 5 : 3 (IRVML)
അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം *വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു.
യോഹന്നാൻ 5 : 4 (IRVML)
*അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവന് സൌഖ്യം വരും.
യോഹന്നാൻ 5 : 5 (IRVML)
എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗം പിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
യോഹന്നാൻ 5 : 6 (IRVML)
അവൻ കിടക്കുന്നത് യേശു കണ്ട്, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്ക് സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു.
യോഹന്നാൻ 5 : 7 (IRVML)
രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 5 : 8 (IRVML)
യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
യോഹന്നാൻ 5 : 9 (IRVML)
ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്റെ കിടക്ക എടുത്തു നടന്നു.
യോഹന്നാൻ 5 : 10 (IRVML)
എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോട്: ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്ക് അനുവാദമില്ല എന്നു പറഞ്ഞു.
യോഹന്നാൻ 5 : 11 (IRVML)
അവൻ അവരോട്: എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്ത നടക്ക എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 5 : 12 (IRVML)
അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
യോഹന്നാൻ 5 : 13 (IRVML)
എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
യോഹന്നാൻ 5 : 14 (IRVML)
അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ട് അവനോട്: നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.
യോഹന്നാൻ 5 : 15 (IRVML)
ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.
യോഹന്നാൻ 5 : 16 (IRVML)
യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
യോഹന്നാൻ 5 : 17 (IRVML)
യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 5 : 18 (IRVML)
അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
യോഹന്നാൻ 5 : 19 (IRVML)
പുത്രന്റെ അധികാരം ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നേ ചെയ്യുന്നു.
യോഹന്നാൻ 5 : 20 (IRVML)
പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
യോഹന്നാൻ 5 : 21 (IRVML)
പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.
യോഹന്നാൻ 5 : 22 (IRVML)
എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.
യോഹന്നാൻ 5 : 23 (IRVML)
പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
യോഹന്നാൻ 5 : 24 (IRVML)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു.
യോഹന്നാൻ 5 : 25 (IRVML)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
യോഹന്നാൻ 5 : 26 (IRVML)
പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.
യോഹന്നാൻ 5 : 27 (IRVML)
അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവന് അധികാരവും നല്കിയിരിക്കുന്നു.
യോഹന്നാൻ 5 : 28 (IRVML)
ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,
യോഹന്നാൻ 5 : 29 (IRVML)
നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തു വരും.
യോഹന്നാൻ 5 : 30 (IRVML)
യേശുവിന്റെ സാക്ഷ്യം എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
യോഹന്നാൻ 5 : 31 (IRVML)
ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
യോഹന്നാൻ 5 : 32 (IRVML)
എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
യോഹന്നാൻ 5 : 33 (IRVML)
നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ച്; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.
യോഹന്നാൻ 5 : 34 (IRVML)
ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.
യോഹന്നാൻ 5 : 35 (IRVML)
യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.
യോഹന്നാൻ 5 : 36 (IRVML)
എനിക്കോ അവന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു.
യോഹന്നാൻ 5 : 37 (IRVML)
എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്റെ രൂപം കണ്ടിട്ടുമില്ല;
യോഹന്നാൻ 5 : 38 (IRVML)
അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല.
യോഹന്നാൻ 5 : 39 (IRVML)
നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
യോഹന്നാൻ 5 : 40 (IRVML)
എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.
യോഹന്നാൻ 5 : 41 (IRVML)
ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല.
യോഹന്നാൻ 5 : 42 (IRVML)
എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
യോഹന്നാൻ 5 : 43 (IRVML)
ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
യോഹന്നാൻ 5 : 44 (IRVML)
തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?
യോഹന്നാൻ 5 : 45 (IRVML)
ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
യോഹന്നാൻ 5 : 46 (IRVML)
നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.
യോഹന്നാൻ 5 : 47 (IRVML)
അവന്റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47