യോശുവ 12 : 1 (IRVML)
യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
യോശുവ 12 : 2 (IRVML)
ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
യോശുവ 12 : 3 (IRVML)
കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
യോശുവ 12 : 4 (IRVML)
ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
യോശുവ 12 : 5 (IRVML)
അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
യോശുവ 12 : 6 (IRVML)
അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു.
യോശുവ 12 : 7 (IRVML)
യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു.
യോശുവ 12 : 8 (IRVML)
മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
യോശുവ 12 : 9 (IRVML)
യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
യോശുവ 12 : 10 (IRVML)
യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
യോശുവ 12 : 11 (IRVML)
യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
യോശുവ 12 : 12 (IRVML)
എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്;
യോശുവ 12 : 13 (IRVML)
ദെബീർരാജാവ്; ഗേദെർരാജാവ്;
യോശുവ 12 : 14 (IRVML)
ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
യോശുവ 12 : 15 (IRVML)
ലിബ്നരാജാവ്; അദുല്ലാംരാജാവ്;
യോശുവ 12 : 16 (IRVML)
മക്കേദാരാജാവ്; ബേഥേൽരാജാവ്;
യോശുവ 12 : 17 (IRVML)
തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
യോശുവ 12 : 18 (IRVML)
അഫേക് രാജാവ്; ശാരോൻരാജാവ്;
യോശുവ 12 : 19 (IRVML)
മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
യോശുവ 12 : 20 (IRVML)
അക്ശാപ്പുരാജാവ്; താനാക് രാജാവ്;
യോശുവ 12 : 21 (IRVML)
മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
യോശുവ 12 : 22 (IRVML)
കർമ്മേലിലെ യൊക്നെയാംരാജാവ്;
യോശുവ 12 : 23 (IRVML)
ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;
യോശുവ 12 : 24 (IRVML)
തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24