യോശുവ 15 : 1 (IRVML)
യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് എദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു.
യോശുവ 15 : 2 (IRVML)
അവരുടെ ദേശത്തിന്റെ തെക്കെ അതിർ ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്
യോശുവ 15 : 3 (IRVML)
അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെ നിന്ന് കാദേശ് ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്
യോശുവ 15 : 4 (IRVML)
അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
യോശുവ 15 : 5 (IRVML)
കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള
യോശുവ 15 : 6 (IRVML)
ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
യോശുവ 15 : 7 (IRVML)
പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.
യോശുവ 15 : 8 (IRVML)
പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
യോശുവ 15 : 9 (IRVML)
പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.
യോശുവ 15 : 10 (IRVML)
പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
യോശുവ 15 : 11 (IRVML)
പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
യോശുവ 15 : 12 (IRVML)
പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
യോശുവ 15 : 13 (IRVML)
യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
യോശുവ 15 : 14 (IRVML)
അവിടെ നിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.
യോശുവ 15 : 15 (IRVML)
അവിടെ നിന്ന് അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
യോശുവ 15 : 16 (IRVML)
കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.
യോശുവ 15 : 17 (IRVML)
കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
യോശുവ 15 : 18 (IRVML)
അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്കു എന്തുവേണം?“ എന്ന് ചോദിച്ചു.
യോശുവ 15 : 19 (IRVML)
“എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്കു തരേണം“ എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
യോശുവ 15 : 20 (IRVML)
യോശുവ 15 : 21 (IRVML)
യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു: തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,
യോശുവ 15 : 22 (IRVML)
കീന, ദിമോന, അദാദ,
യോശുവ 15 : 23 (IRVML)
കേദെശ്, ഹാസോർ, യിത്നാൻ,
യോശുവ 15 : 24 (IRVML)
സീഫ്, തേലെം, ബയാലോത്ത്,
യോശുവ 15 : 25 (IRVML)
ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,
യോശുവ 15 : 26 (IRVML)
അമാം, ശെമ, മോലാദ,
യോശുവ 15 : 27 (IRVML)
ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
യോശുവ 15 : 28 (IRVML)
ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
യോശുവ 15 : 29 (IRVML)
ബാല, ഇയ്യീം, ഏസെം,
യോശുവ 15 : 30 (IRVML)
എൽതോലദ്, കെസീൽ, ഹോർമ്മ,
യോശുവ 15 : 31 (IRVML)
സിക്ലാഗ്, മദ്മന്ന, സൻസന്ന,
യോശുവ 15 : 32 (IRVML)
ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
യോശുവ 15 : 33 (IRVML)
താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്ന,
യോശുവ 15 : 34 (IRVML)
സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
യോശുവ 15 : 35 (IRVML)
യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
യോശുവ 15 : 36 (IRVML)
ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 37 (IRVML)
സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
യോശുവ 15 : 38 (IRVML)
ദിലാൻ, മിസ്പെ, യൊക്തെയേൽ,
യോശുവ 15 : 39 (IRVML)
ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
യോശുവ 15 : 40 (IRVML)
കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
യോശുവ 15 : 41 (IRVML)
ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 42 (IRVML)
ലിബ്ന, ഏഥെർ, ആശാൻ,
യോശുവ 15 : 43 (IRVML)
യിപ്താഹ്, അശ്ന, നെസീബ്,
യോശുവ 15 : 44 (IRVML)
കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 45 (IRVML)
എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
യോശുവ 15 : 46 (IRVML)
എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;
യോശുവ 15 : 47 (IRVML)
അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപ്റ്റ്തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
യോശുവ 15 : 48 (IRVML)
മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
യോശുവ 15 : 49 (IRVML)
ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
യോശുവ 15 : 50 (IRVML)
അനാബ്, എസ്തെമോ, ആനീം,
യോശുവ 15 : 51 (IRVML)
ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 52 (IRVML)
അരാബ്, ദൂമ, എശാൻ,
യോശുവ 15 : 53 (IRVML)
യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
യോശുവ 15 : 54 (IRVML)
ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
യോശുവ 15 : 55 (IRVML)
മാവോൻ, കർമ്മേൽ, സീഫ്, യൂത,
യോശുവ 15 : 56 (IRVML)
യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,
യോശുവ 15 : 57 (IRVML)
കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 58 (IRVML)
ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
യോശുവ 15 : 59 (IRVML)
മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 60 (IRVML)
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 61 (IRVML)
മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
യോശുവ 15 : 62 (IRVML)
നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
യോശുവ 15 : 63 (IRVML)
യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63