ന്യായാധിപന്മാർ 2 : 1 (IRVML)
അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: ഞാൻ നിങ്ങളെ “ഈജിപ്റ്റിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു; നിങ്ങളോടുള്ള എന്റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല
ന്യായാധിപന്മാർ 2 : 2 (IRVML)
നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വാക്ക് കേട്ടനുസരിച്ചില്ല; നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു?
ന്യായാധിപന്മാർ 2 : 3 (IRVML)
അതുകൊണ്ടു ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ,നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർനിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.
ന്യായാധിപന്മാർ 2 : 4 (IRVML)
അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
ന്യായാധിപന്മാർ 2 : 5 (IRVML)
അനന്തരം അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്ന് പേരിട്ടു; അവിടെ യഹോവക്ക് യാഗം കഴിച്ചു.
ന്യായാധിപന്മാർ 2 : 6 (IRVML)
യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ, യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി.
ന്യായാധിപന്മാർ 2 : 7 (IRVML)
അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു.
ന്യായാധിപന്മാർ 2 : 8 (IRVML)
അനന്തരം നൂനിന്റെ മകനും, യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസിൽ മരിച്ചു.
ന്യായാധിപന്മാർ 2 : 9 (IRVML)
അവർ അവനെ അവന്റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.
ന്യായാധിപന്മാർ 2 : 10 (IRVML)
പിന്നെ ആ തലമുറ മരിച്ച് തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു; അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.
ന്യായാധിപന്മാർ 2 : 11 (IRVML)
അപ്പോൾ യിസ്രായേൽമക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്ത് ബാൽവിഗ്രഹങ്ങളെ സേവിച്ചു,
ന്യായാധിപന്മാർ 2 : 12 (IRVML)
തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്ന് നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു.
ന്യായാധിപന്മാർ 2 : 13 (IRVML)
അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
ന്യായാധിപന്മാർ 2 : 14 (IRVML)
യഹോവ യിസ്രായേലിന്റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.
ന്യായാധിപന്മാർ 2 : 15 (IRVML)
യഹോവ സത്യം ചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
ന്യായാധിപന്മാർ 2 : 16 (IRVML)
എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.
ന്യായാധിപന്മാർ 2 : 17 (IRVML)
എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽ നിന്ന് വേഗം മാറിപ്പോയി.
ന്യായാധിപന്മാർ 2 : 18 (IRVML)
യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ,അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിച്ചിരുന്നു; എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവെക്ക് മനസ്സലിവ്തോന്നിയിരുന്നു.
ന്യായാധിപന്മാർ 2 : 19 (IRVML)
എന്നാൽ ആ ന്യായാധിപന്റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
ന്യായാധിപന്മാർ 2 : 20 (IRVML)
അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്ക് കേൾക്കായ്കയാൽ
ന്യായാധിപന്മാർ 2 : 21 (IRVML)
അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്,
ന്യായാധിപന്മാർ 2 : 22 (IRVML)
യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.
ന്യായാധിപന്മാർ 2 : 23 (IRVML)
അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23