വിലാപങ്ങൾ 3 : 1 (IRVML)
ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു. [QBR]
വിലാപങ്ങൾ 3 : 2 (IRVML)
അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. [QBR]
വിലാപങ്ങൾ 3 : 3 (IRVML)
അതേ, അവിടുത്തെ കരം ഇടവിടാതെ എന്റെ നേരെ തിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 4 (IRVML)
എന്റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 5 (IRVML)
അവിടുന്ന് എന്നെ ആക്രമിച്ച്, കൈപ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 6 (IRVML)
പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു [QBR]
വിലാപങ്ങൾ 3 : 7 (IRVML)
പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 8 (IRVML)
ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്റെ പ്രാർത്ഥന തടുത്തുകളയുന്നു. [QBR]
വിലാപങ്ങൾ 3 : 9 (IRVML)
വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 10 (IRVML)
അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. [QBR]
വിലാപങ്ങൾ 3 : 11 (IRVML)
അവിടുന്ന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 12 (IRVML)
അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 13 (IRVML)
തന്റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 14 (IRVML)
ഞാൻ എന്റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 15 (IRVML)
അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 16 (IRVML)
അവിടുന്ന് കല്ലുകൊണ്ട് എന്റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 17 (IRVML)
അങ്ങ് എന്റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 18 (IRVML)
എന്റെ മഹത്വവും യഹോവയിലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു. [QBR]
വിലാപങ്ങൾ 3 : 19 (IRVML)
അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ. [QBR]
വിലാപങ്ങൾ 3 : 20 (IRVML)
എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 21 (IRVML)
ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. [QBR]
വിലാപങ്ങൾ 3 : 22 (IRVML)
നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; [QBR]
വിലാപങ്ങൾ 3 : 23 (IRVML)
അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. [QBR]
വിലാപങ്ങൾ 3 : 24 (IRVML)
യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവയ്ക്കുന്നു. [QBR]
വിലാപങ്ങൾ 3 : 25 (IRVML)
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. [QBR]
വിലാപങ്ങൾ 3 : 26 (IRVML)
യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. [QBR]
വിലാപങ്ങൾ 3 : 27 (IRVML)
ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്. [QBR]
വിലാപങ്ങൾ 3 : 28 (IRVML)
അവിടുന്ന് അത് അവന്റെ മേൽ വച്ചിരിക്കുക കൊണ്ട് അവൻ ഏകനായി മിണ്ടാതിരിക്കട്ടെ. [QBR]
വിലാപങ്ങൾ 3 : 29 (IRVML)
അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും. [QBR]
വിലാപങ്ങൾ 3 : 30 (IRVML)
തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. [QBR]
വിലാപങ്ങൾ 3 : 31 (IRVML)
കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. [QBR]
വിലാപങ്ങൾ 3 : 32 (IRVML)
അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും. [QBR]
വിലാപങ്ങൾ 3 : 33 (IRVML)
മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. [QBR]
വിലാപങ്ങൾ 3 : 34 (IRVML)
ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും [QBR]
വിലാപങ്ങൾ 3 : 35 (IRVML)
അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും [QBR]
വിലാപങ്ങൾ 3 : 36 (IRVML)
അവന്റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ? [QBR]
വിലാപങ്ങൾ 3 : 37 (IRVML)
കർത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? [QBR]
വിലാപങ്ങൾ 3 : 38 (IRVML)
അത്യുന്നതന്റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? [QBR]
വിലാപങ്ങൾ 3 : 39 (IRVML)
ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? [QBR] ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ. [QBR]
വിലാപങ്ങൾ 3 : 40 (IRVML)
നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധന ചെയ്ത് യഹോവയുടെ അടുക്കലേയ്ക്ക് തിരിയുക. [QBR]
വിലാപങ്ങൾ 3 : 41 (IRVML)
നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേയ്ക്ക് ഉയർത്തുക. [QBR]
വിലാപങ്ങൾ 3 : 42 (IRVML)
ഞങ്ങൾ അതിക്രമം ചെയ്ത് മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല. [QBR]
വിലാപങ്ങൾ 3 : 43 (IRVML)
അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു. [QBR]
വിലാപങ്ങൾ 3 : 44 (IRVML)
ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘം കൊണ്ട് മറച്ചു. [QBR]
വിലാപങ്ങൾ 3 : 45 (IRVML)
അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 46 (IRVML)
ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 47 (IRVML)
പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 48 (IRVML)
എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു. [QBR]
വിലാപങ്ങൾ 3 : 49 (IRVML)
യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം [QBR]
വിലാപങ്ങൾ 3 : 50 (IRVML)
എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല. [QBR]
വിലാപങ്ങൾ 3 : 51 (IRVML)
എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 52 (IRVML)
കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 53 (IRVML)
അവർ എന്റെ ജീവനെ കുഴിയിൽ ഇട്ട് നശിപ്പിച്ച്, എന്റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 54 (IRVML)
വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു. [QBR]
വിലാപങ്ങൾ 3 : 55 (IRVML)
യഹോവേ, ഞാൻ ആഴമുള്ള കുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 56 (IRVML)
‘എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 57 (IRVML)
ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു. [QBR]
വിലാപങ്ങൾ 3 : 58 (IRVML)
കർത്താവേ, അങ്ങ് എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 59 (IRVML)
യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്ത് തരേണമേ. [QBR]
വിലാപങ്ങൾ 3 : 60 (IRVML)
അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 61 (IRVML)
യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും [QBR]
വിലാപങ്ങൾ 3 : 62 (IRVML)
എന്റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 63 (IRVML)
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. [QBR]
വിലാപങ്ങൾ 3 : 64 (IRVML)
യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ; [QBR]
വിലാപങ്ങൾ 3 : 65 (IRVML)
അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങയുടെ ശാപം അവർക്ക് വരട്ടെ. [QBR]
വിലാപങ്ങൾ 3 : 66 (IRVML)
അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66

BG:

Opacity:

Color:


Size:


Font: