ലേവ്യപുസ്തകം 27 : 1 (IRVML)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
ലേവ്യപുസ്തകം 27 : 2 (IRVML)
“യിസ്രായേൽമക്കളോടു നീ പറയേണ്ടത്: ‘ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം.
ലേവ്യപുസ്തകം 27 : 3 (IRVML)
ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പ്* മതിപ്പു വിലനിർണ്ണയം. അമ്പതു ശേക്കെൽ വെള്ളി ആയിരിക്കണം.
ലേവ്യപുസ്തകം 27 : 4 (IRVML)
പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കണം.
ലേവ്യപുസ്തകം 27 : 5 (IRVML)
അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.
ലേവ്യപുസ്തകം 27 : 6 (IRVML)
ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പ് ആണിന് അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കണം.
ലേവ്യപുസ്തകം 27 : 7 (IRVML)
അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.
ലേവ്യപുസ്തകം 27 : 8 (IRVML)
നിന്റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തണം; പുരോഹിതൻ അവന്റെ വിലമതിക്കണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.
ലേവ്യപുസ്തകം 27 : 9 (IRVML)
“ ‘അത് യഹോവയ്ക്കു വഴിപാടു കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കണം.
ലേവ്യപുസ്തകം 27 : 10 (IRVML)
മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം.
ലേവ്യപുസ്തകം 27 : 11 (IRVML)
അത് യഹോവയ്ക്കു വഴിപാടു കഴിക്കാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തണം.
ലേവ്യപുസ്തകം 27 : 12 (IRVML)
അതു നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കണം.
ലേവ്യപുസ്തകം 27 : 13 (IRVML)
അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടണം.
ലേവ്യപുസ്തകം 27 : 14 (IRVML)
“ ‘ഒരുവൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അതു മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കണം.
ലേവ്യപുസ്തകം 27 : 15 (IRVML)
തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനുള്ളതാകും.
ലേവ്യപുസ്തകം 27 : 16 (IRVML)
“ ‘ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിനുവേണ്ട വിത്തിന്റെ അളവിനു ഒത്തവണ്ണം ആയിരിക്കണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കണം.
ലേവ്യപുസ്തകം 27 : 17 (IRVML)
യോബേൽവർഷംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ആയിരിക്കണം.
ലേവ്യപുസ്തകം 27 : 18 (IRVML)
യോബേൽവർഷത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽവർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കണം; അതു നിന്റെ മതിപ്പിൽനിന്നു കുറയ്ക്കണം.
ലേവ്യപുസ്തകം 27 : 19 (IRVML)
നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.
ലേവ്യപുസ്തകം 27 : 20 (IRVML)
അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ.
ലേവ്യപുസ്തകം 27 : 21 (IRVML)
ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കണം.
ലേവ്യപുസ്തകം 27 : 22 (IRVML)
തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ
ലേവ്യപുസ്തകം 27 : 23 (IRVML)
പുരോഹിതൻ യോബേൽവർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കണം.
ലേവ്യപുസ്തകം 27 : 24 (IRVML)
ആ നിലം മുന്നുടമസ്ഥനു യോബേൽവർഷത്തിൽ തിരികെ ചേരണം.
ലേവ്യപുസ്തകം 27 : 25 (IRVML)
നിന്റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കണം.
ലേവ്യപുസ്തകം 27 : 26 (IRVML)
“ ‘കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.
ലേവ്യപുസ്തകം 27 : 27 (IRVML)
അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കണം.
ലേവ്യപുസ്തകം 27 : 28 (IRVML)
“ ‘എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.
ലേവ്യപുസ്തകം 27 : 29 (IRVML)
മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയണം കൊന്നുകളയേണം മനുഷ്യരിൽനിന്നു നിർമൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടടുക്കരുത്. അവനെ കൊന്നുകളയണം (എന്ന് മറ്റൊരു പരിഭാഷയിൽ കാണാം). .
ലേവ്യപുസ്തകം 27 : 30 (IRVML)
“ ‘നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.
ലേവ്യപുസ്തകം 27 : 31 (IRVML)
ഒരുവൻ തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം.
ലേവ്യപുസ്തകം 27 : 32 (IRVML)
മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കണം.
ലേവ്യപുസ്തകം 27 : 33 (IRVML)
അതു നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം. അവയെ വീണ്ടെടുത്തുകൂടാ.’ ”
ലേവ്യപുസ്തകം 27 : 34 (IRVML)
യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34