ലൂക്കോസ് 19 : 1 (IRVML)
അവൻ യെരീഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
ലൂക്കോസ് 19 : 2 (IRVML)
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
ലൂക്കോസ് 19 : 3 (IRVML)
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
ലൂക്കോസ് 19 : 4 (IRVML)
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
ലൂക്കോസ് 19 : 5 (IRVML)
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
ലൂക്കോസ് 19 : 6 (IRVML)
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
ലൂക്കോസ് 19 : 7 (IRVML)
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
ലൂക്കോസ് 19 : 8 (IRVML)
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 19 : 9 (IRVML)
യേശു അവനോട്: ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
ലൂക്കോസ് 19 : 10 (IRVML)
കാണാതെ പോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു. [PE][PS]
ലൂക്കോസ് 19 : 11 (IRVML)
പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരുശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
ലൂക്കോസ് 19 : 12 (IRVML)
രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
ലൂക്കോസ് 19 : 13 (IRVML)
അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തു റാത്തൽ വെള്ളി [* പത്ത് വിലകൂടിയ നാണയങ്ങൾ] കൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
ലൂക്കോസ് 19 : 14 (IRVML)
അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
ലൂക്കോസ് 19 : 15 (IRVML)
അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
ലൂക്കോസ് 19 : 16 (IRVML)
ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
ലൂക്കോസ് 19 : 17 (IRVML)
അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
ലൂക്കോസ് 19 : 18 (IRVML)
രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 19 : 19 (IRVML)
നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
ലൂക്കോസ് 19 : 20 (IRVML)
മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
ലൂക്കോസ് 19 : 21 (IRVML)
നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതു കൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
ലൂക്കോസ് 19 : 22 (IRVML)
അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
ലൂക്കോസ് 19 : 23 (IRVML)
ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽ [† ബാങ്കിൽ] ഏല്പിക്കാഞ്ഞത് എന്ത്?
ലൂക്കോസ് 19 : 24 (IRVML)
പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
ലൂക്കോസ് 19 : 25 (IRVML)
കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
ലൂക്കോസ് 19 : 26 (IRVML)
ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 19 : 27 (IRVML)
എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു. [PE][PS]
ലൂക്കോസ് 19 : 28 (IRVML)
ഇതു പറഞ്ഞിട്ട് യേശു യെരുശലേമിലേക്ക് അവർക്ക് മുമ്പായി യാത്ര ചെയ്തു. [PE][PS]
ലൂക്കോസ് 19 : 29 (IRVML)
അവൻ ഒലിവുമലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
ലൂക്കോസ് 19 : 30 (IRVML)
നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
ലൂക്കോസ് 19 : 31 (IRVML)
അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
ലൂക്കോസ് 19 : 32 (IRVML)
യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
ലൂക്കോസ് 19 : 33 (IRVML)
കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
ലൂക്കോസ് 19 : 34 (IRVML)
കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
ലൂക്കോസ് 19 : 35 (IRVML)
അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
ലൂക്കോസ് 19 : 36 (IRVML)
അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
ലൂക്കോസ് 19 : 37 (IRVML)
യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
ലൂക്കോസ് 19 : 38 (IRVML)
കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
ലൂക്കോസ് 19 : 39 (IRVML)
പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
ലൂക്കോസ് 19 : 40 (IRVML)
അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. [PE][PS]
ലൂക്കോസ് 19 : 41 (IRVML)
അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
ലൂക്കോസ് 19 : 42 (IRVML)
ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
ലൂക്കോസ് 19 : 43 (IRVML)
നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
ലൂക്കോസ് 19 : 44 (IRVML)
നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും. [PE][PS]
ലൂക്കോസ് 19 : 45 (IRVML)
പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
ലൂക്കോസ് 19 : 46 (IRVML)
എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു. [PE][PS]
ലൂക്കോസ് 19 : 47 (IRVML)
അവൻ എല്ലാദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
ലൂക്കോസ് 19 : 48 (IRVML)
എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48

BG:

Opacity:

Color:


Size:


Font: