മത്തായി 14 : 1 (IRVML)
{യോഹന്നാൻ സ്നാപകന്റെ ശിരച്ഛേദം} [PS] ആ കാലത്ത് ഇടപ്രഭുവായ [* ഇടപ്രഭു റോമാ സാമ്രാജ്യത്തിലുൾപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെയോ പ്രവിശ്യയുടെയോ നാലിൽ ഒരു ഭാഗത്തിന്റെ അധികാരി. ] ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:
മത്തായി 14 : 2 (IRVML)
ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
മത്തായി 14 : 3 (IRVML)
ഹെരോദാവ് തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു
മത്തായി 14 : 4 (IRVML)
യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.
മത്തായി 14 : 5 (IRVML)
അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
മത്തായി 14 : 6 (IRVML)
എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
മത്തായി 14 : 7 (IRVML)
അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
മത്തായി 14 : 8 (IRVML)
അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.
മത്തായി 14 : 9 (IRVML)
ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
മത്തായി 14 : 10 (IRVML)
അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.
മത്തായി 14 : 11 (IRVML)
അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.
മത്തായി 14 : 12 (IRVML)
അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു. [PS]
മത്തായി 14 : 13 (IRVML)
{അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്നു} [PS] അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടു പോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.
മത്തായി 14 : 14 (IRVML)
അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.
മത്തായി 14 : 15 (IRVML)
വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.
മത്തായി 14 : 16 (IRVML)
എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.
മത്തായി 14 : 17 (IRVML)
അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
മത്തായി 14 : 18 (IRVML)
അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
മത്തായി 14 : 19 (IRVML)
പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.
മത്തായി 14 : 20 (IRVML)
എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
മത്തായി 14 : 21 (IRVML)
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. [PS]
മത്തായി 14 : 22 (IRVML)
{യേശു കടലിന്മേൽ നടക്കുന്നു} [PS] ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിബ്ബന്ധിച്ചു.
മത്തായി 14 : 23 (IRVML)
അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
മത്തായി 14 : 24 (IRVML)
പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
മത്തായി 14 : 25 (IRVML)
രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
മത്തായി 14 : 26 (IRVML)
അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
മത്തായി 14 : 27 (IRVML)
ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. [PS]
മത്തായി 14 : 28 (IRVML)
{പത്രൊസ് വെള്ളത്തിന്മീതെ നടക്കുന്നു} [PS] അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.
മത്തായി 14 : 29 (IRVML)
വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
മത്തായി 14 : 30 (IRVML)
എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
മത്തായി 14 : 31 (IRVML)
യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.
മത്തായി 14 : 32 (IRVML)
യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.
മത്തായി 14 : 33 (IRVML)
പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. [PS]
മത്തായി 14 : 34 (IRVML)
{ഗെന്നേസരത്ത് ദേശത്തു സൗഖ്യം} [PS] അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.
മത്തായി 14 : 35 (IRVML)
അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
മത്തായി 14 : 36 (IRVML)
അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യം വന്നു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36

BG:

Opacity:

Color:


Size:


Font: