നെഹെമ്യാവു 7 : 1 (IRVML)
എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
നെഹെമ്യാവു 7 : 2 (IRVML)
എന്റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു; കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
നെഹെമ്യാവു 7 : 3 (IRVML)
ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം; യെരൂശലേംനിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്റെ കാവൽസ്ഥാനത്തും അവനവന്റെ വീടിന്റെ നേരെയുമായി നിർത്തിക്കൊള്ളേണം ” എന്ന് പറഞ്ഞു.
നെഹെമ്യാവു 7 : 4 (IRVML)
എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
നെഹെമ്യാവു 7 : 5 (IRVML)
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി; അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
നെഹെമ്യാവു 7 : 6 (IRVML)
“ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്റെ പട്ടണത്തിലേയ്ക്കും വന്നവരായ ദേശനിവാസികൾ:
നെഹെമ്യാവു 7 : 7 (IRVML)
ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം:
നെഹെമ്യാവു 7 : 8 (IRVML)
പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
നെഹെമ്യാവു 7 : 9 (IRVML)
ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്.
നെഹെമ്യാവു 7 : 10 (IRVML)
ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്.
നെഹെമ്യാവു 7 : 11 (IRVML)
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്.
നെഹെമ്യാവു 7 : 12 (IRVML)
ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
നെഹെമ്യാവു 7 : 13 (IRVML)
സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച്.
നെഹെമ്യാവു 7 : 14 (IRVML)
സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
നെഹെമ്യാവു 7 : 15 (IRVML)
ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട്.
നെഹെമ്യാവു 7 : 16 (IRVML)
ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ട്.
നെഹെമ്യാവു 7 : 17 (IRVML)
അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്.
നെഹെമ്യാവു 7 : 18 (IRVML)
അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ്.
നെഹെമ്യാവു 7 : 19 (IRVML)
ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ്.
നെഹെമ്യാവു 7 : 20 (IRVML)
ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച്.
നെഹെമ്യാവു 7 : 21 (IRVML)
ഹിസ്ക്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
നെഹെമ്യാവു 7 : 22 (IRVML)
ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ട്.
നെഹെമ്യാവു 7 : 23 (IRVML)
ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാല്.
നെഹെമ്യാവു 7 : 24 (IRVML)
ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ട്.
നെഹെമ്യാവു 7 : 25 (IRVML)
ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്.
നെഹെമ്യാവു 7 : 26 (IRVML)
ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്.
നെഹെമ്യാവു 7 : 27 (IRVML)
അനാഥോത്യർ നൂറ്റിരുപത്തെട്ട്.
നെഹെമ്യാവു 7 : 28 (IRVML)
ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്.
നെഹെമ്യാവു 7 : 29 (IRVML)
കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.
നെഹെമ്യാവു 7 : 30 (IRVML)
രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്ന്.
നെഹെമ്യാവു 7 : 31 (IRVML)
മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ട്.
നെഹെമ്യാവു 7 : 32 (IRVML)
ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്ന്.
നെഹെമ്യാവു 7 : 33 (IRVML)
മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്.
നെഹെമ്യാവു 7 : 34 (IRVML)
മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
നെഹെമ്യാവു 7 : 35 (IRVML)
ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
നെഹെമ്യാവു 7 : 36 (IRVML)
യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.
നെഹെമ്യാവു 7 : 37 (IRVML)
ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്ന്.
നെഹെമ്യാവു 7 : 38 (IRVML)
സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.
നെഹെമ്യാവു 7 : 39 (IRVML)
പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.
നെഹെമ്യാവു 7 : 40 (IRVML)
ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
നെഹെമ്യാവു 7 : 41 (IRVML)
പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.
നെഹെമ്യാവു 7 : 42 (IRVML)
ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴ്.
നെഹെമ്യാവു 7 : 43 (IRVML)
ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല്.
നെഹെമ്യാവു 7 : 44 (IRVML)
സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.
നെഹെമ്യാവു 7 : 45 (IRVML)
വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട്.
നെഹെമ്യാവു 7 : 46 (IRVML)
ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,
നെഹെമ്യാവു 7 : 47 (IRVML)
സീയായുടെ മക്കൾ, പാദോന്റെ മക്കൾ,
നെഹെമ്യാവു 7 : 48 (IRVML)
ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,
നെഹെമ്യാവു 7 : 49 (IRVML)
ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,
നെഹെമ്യാവു 7 : 50 (IRVML)
രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ,
നെഹെമ്യാവു 7 : 51 (IRVML)
ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
നെഹെമ്യാവു 7 : 52 (IRVML)
ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
നെഹെമ്യാവു 7 : 53 (IRVML)
ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ,
നെഹെമ്യാവു 7 : 54 (IRVML)
മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,
നെഹെമ്യാവു 7 : 55 (IRVML)
ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,
നെഹെമ്യാവു 7 : 56 (IRVML)
തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
നെഹെമ്യാവു 7 : 57 (IRVML)
ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
നെഹെമ്യാവു 7 : 58 (IRVML)
പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,
നെഹെമ്യാവു 7 : 59 (IRVML)
ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.
നെഹെമ്യാവു 7 : 60 (IRVML)
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
നെഹെമ്യാവു 7 : 61 (IRVML)
തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
നെഹെമ്യാവു 7 : 62 (IRVML)
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ട് പേർ.
നെഹെമ്യാവു 7 : 63 (IRVML)
പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
നെഹെമ്യാവു 7 : 64 (IRVML)
ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
നെഹെമ്യാവു 7 : 65 (IRVML)
ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.
നെഹെമ്യാവു 7 : 66 (IRVML)
സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.
നെഹെമ്യാവു 7 : 67 (IRVML)
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
നെഹെമ്യാവു 7 : 68 (IRVML)
എഴുനൂറ്റിമുപ്പത്താറ് കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതകളും
നെഹെമ്യാവു 7 : 69 (IRVML)
നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
നെഹെമ്യാവു 7 : 70 (IRVML)
പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേയ്ക്ക് കൊടുത്തു.
നെഹെമ്യാവു 7 : 71 (IRVML)
പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേയ്ക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു.
നെഹെമ്യാവു 7 : 72 (IRVML)
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.
നെഹെമ്യാവു 7 : 73 (IRVML)
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.
❮
❯