സംഖ്യാപുസ്തകം 26 : 1 (IRVML)
ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:
സംഖ്യാപുസ്തകം 26 : 2 (IRVML)
“യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ ” എന്ന് കല്പിച്ചു.
സംഖ്യാപുസ്തകം 26 : 3 (IRVML)
അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്:
സംഖ്യാപുസ്തകം 26 : 4 (IRVML)
“യഹോവ മോശെയോടും ഈജിപ്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപത് വയസ്സുമുതൽ മുകളിലേക്ക് ഉള്ളവരുടെ സംഖ്യ എടുക്കുവിൻ ” എന്ന് പറഞ്ഞു.
സംഖ്യാപുസ്തകം 26 : 5 (IRVML)
യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം;
സംഖ്യാപുസ്തകം 26 : 6 (IRVML)
ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം.
സംഖ്യാപുസ്തകം 26 : 7 (IRVML)
ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ.
സംഖ്യാപുസ്തകം 26 : 8 (IRVML)
പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.
സംഖ്യാപുസ്തകം 26 : 9 (IRVML)
എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ;
സംഖ്യാപുസ്തകം 26 : 10 (IRVML)
ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.
സംഖ്യാപുസ്തകം 26 : 11 (IRVML)
എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
സംഖ്യാപുസ്തകം 26 : 12 (IRVML)
ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം;
സംഖ്യാപുസ്തകം 26 : 13 (IRVML)
സേരഹിൽനിന്ന് സേരഹ്യകുടുംബം; ശാവൂലിൽനിന്ന് ശാവൂല്യകുടുംബം.
സംഖ്യാപുസ്തകം 26 : 14 (IRVML)
ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് പേർ.
സംഖ്യാപുസ്തകം 26 : 15 (IRVML)
ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം;
സംഖ്യാപുസ്തകം 26 : 16 (IRVML)
ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;
സംഖ്യാപുസ്തകം 26 : 17 (IRVML)
അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.
സംഖ്യാപുസ്തകം 26 : 18 (IRVML)
അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
സംഖ്യാപുസ്തകം 26 : 19 (IRVML)
യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി.
സംഖ്യാപുസ്തകം 26 : 20 (IRVML)
യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലയിൽനിന്ന് ശേലാന്യകുടുംബം; ഫേരെസിൽനിന്ന് ഫേരെസ്യകുടുംബം; സേരഹിൽനിന്ന് സേരഹ്യകുടുംബം.
സംഖ്യാപുസ്തകം 26 : 21 (IRVML)
ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം.
സംഖ്യാപുസ്തകം 26 : 22 (IRVML)
അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് പേർ.
സംഖ്യാപുസ്തകം 26 : 23 (IRVML)
യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം;
സംഖ്യാപുസ്തകം 26 : 24 (IRVML)
യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം.
സംഖ്യാപുസ്തകം 26 : 25 (IRVML)
അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് പേർ.
സംഖ്യാപുസ്തകം 26 : 26 (IRVML)
സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.
സംഖ്യാപുസ്തകം 26 : 27 (IRVML)
അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് പേർ.
സംഖ്യാപുസ്തകം 26 : 28 (IRVML)
യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും.
സംഖ്യാപുസ്തകം 26 : 29 (IRVML)
മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീരിന്റെ പുത്രൻ ഗിലെയാദ്; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം.
സംഖ്യാപുസ്തകം 26 : 30 (IRVML)
ഗിലെയാദിന്റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം.
സംഖ്യാപുസ്തകം 26 : 31 (IRVML)
അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം;
സംഖ്യാപുസ്തകം 26 : 32 (IRVML)
ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം.
സംഖ്യാപുസ്തകം 26 : 33 (IRVML)
ഹേഫെരിന്റെ മകനായ സെലോഫഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
സംഖ്യാപുസ്തകം 26 : 34 (IRVML)
അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് പേർ.
സംഖ്യാപുസ്തകം 26 : 35 (IRVML)
എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം,
സംഖ്യാപുസ്തകം 26 : 36 (IRVML)
ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം.
സംഖ്യാപുസ്തകം 26 : 37 (IRVML)
അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
സംഖ്യാപുസ്തകം 26 : 38 (IRVML)
ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;
സംഖ്യാപുസ്തകം 26 : 39 (IRVML)
ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.
സംഖ്യാപുസ്തകം 26 : 40 (IRVML)
ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം.
സംഖ്യാപുസ്തകം 26 : 41 (IRVML)
ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് പേർ.
സംഖ്യാപുസ്തകം 26 : 42 (IRVML)
ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
സംഖ്യാപുസ്തകം 26 : 43 (IRVML)
ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് പേർ.
സംഖ്യാപുസ്തകം 26 : 44 (IRVML)
ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം.
സംഖ്യാപുസ്തകം 26 : 45 (IRVML)
ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം.
സംഖ്യാപുസ്തകം 26 : 46 (IRVML)
ആശേരിന്റെ പുത്രിക്ക് സാറാ എന്ന് പേർ.
സംഖ്യാപുസ്തകം 26 : 47 (IRVML)
ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
സംഖ്യാപുസ്തകം 26 : 48 (IRVML)
നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം;
സംഖ്യാപുസ്തകം 26 : 49 (IRVML)
യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലോമിൽനിന്ന് ശില്ലോമ്യകുടുംബം.
സംഖ്യാപുസ്തകം 26 : 50 (IRVML)
ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് പേർ.
സംഖ്യാപുസ്തകം 26 : 51 (IRVML)
യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് പേർ.
സംഖ്യാപുസ്തകം 26 : 52 (IRVML)
പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
സംഖ്യാപുസ്തകം 26 : 53 (IRVML)
ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കണം.
സംഖ്യാപുസ്തകം 26 : 54 (IRVML)
അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കണം; ഓരോരുത്തന് അവനവന്റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കണം.
സംഖ്യാപുസ്തകം 26 : 55 (IRVML)
ദേശത്തെ ചീട്ടിട്ട് വിഭാഗിക്കണം; അതത് പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കണം.
സംഖ്യാപുസ്തകം 26 : 56 (IRVML)
അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കണം.
സംഖ്യാപുസ്തകം 26 : 57 (IRVML)
ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം.
സംഖ്യാപുസ്തകം 26 : 58 (IRVML)
ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്റെ പുത്രൻ അമ്രാം.
സംഖ്യാപുസ്തകം 26 : 59 (IRVML)
അമ്രാമിന്റെ ഭാര്യയ്ക്ക് യോഖേബേദ് എന്ന് പേർ; അവൾ ഈജിപ്റ്റിൽ വെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.
സംഖ്യാപുസ്തകം 26 : 60 (IRVML)
അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.
സംഖ്യാപുസ്തകം 26 : 61 (IRVML)
എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി.
സംഖ്യാപുസ്തകം 26 : 62 (IRVML)
ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
സംഖ്യാപുസ്തകം 26 : 63 (IRVML)
യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ.
സംഖ്യാപുസ്തകം 26 : 64 (IRVML)
എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
സംഖ്യാപുസ്തകം 26 : 65 (IRVML)
‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്ന് യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
❮
❯