സംഖ്യാപുസ്തകം 33 : 1 (IRVML)
മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ഇപ്രകാ‍രമാണ്:
സംഖ്യാപുസ്തകം 33 : 2 (IRVML)
മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:
സംഖ്യാപുസ്തകം 33 : 3 (IRVML)
ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാ ഈജിപ്റ്റുകാരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
സംഖ്യാപുസ്തകം 33 : 4 (IRVML)
ഈജിപ്റ്റുകാർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
സംഖ്യാപുസ്തകം 33 : 5 (IRVML)
യിസ്രായേൽമക്കൾ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 6 (IRVML)
സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ട് മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 7 (IRVML)
ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 8 (IRVML)
പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ട് കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്ന് ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 9 (IRVML)
മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 10 (IRVML)
ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികെ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 11 (IRVML)
ചെങ്കടലിനരികെനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 12 (IRVML)
സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 13 (IRVML)
ദൊഫ്കയിൽ നിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 14 (IRVML)
ആലൂശിൽ നിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
സംഖ്യാപുസ്തകം 33 : 15 (IRVML)
രെഫീദീമിൽ നിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 16 (IRVML)
സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 17 (IRVML)
കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 18 (IRVML)
ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 19 (IRVML)
രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 20 (IRVML)
രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 21 (IRVML)
ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 22 (IRVML)
രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 23 (IRVML)
കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർമലയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 24 (IRVML)
ശാഫേർമലയിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 25 (IRVML)
ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 26 (IRVML)
മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 27 (IRVML)
തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 28 (IRVML)
താരഹിൽനിന്ന് പുറപ്പെട്ട് മിത്ത്ക്കയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 29 (IRVML)
മിത്ത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 30 (IRVML)
ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 31 (IRVML)
മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേയാക്കാനിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 32 (IRVML)
ബെനേയാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 33 (IRVML)
ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 34 (IRVML)
യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 35 (IRVML)
അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 36 (IRVML)
എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
സംഖ്യാപുസ്തകം 33 : 37 (IRVML)
അവർ കാദേശിൽനിന്ന് പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 38 (IRVML)
പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.
സംഖ്യാപുസ്തകം 33 : 39 (IRVML)
അഹരോൻ ഹോർപർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവന് നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു.
സംഖ്യാപുസ്തകം 33 : 40 (IRVML)
എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
സംഖ്യാപുസ്തകം 33 : 41 (IRVML)
ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 42 (IRVML)
സല്മോനയിൽനിന്ന് പറപ്പെട്ട് പൂനോനിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 43 (IRVML)
പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 44 (IRVML)
ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഈയേ-അബാരീമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 45 (IRVML)
ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 46 (IRVML)
ദീബോൻഗാദിൽനിന്ന് പുറപ്പെട്ട് അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 47 (IRVML)
അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 48 (IRVML)
അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ട് യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 49 (IRVML)
യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 50 (IRVML)
യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്:
സംഖ്യാപുസ്തകം 33 : 51 (IRVML)
“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം
സംഖ്യാപുസ്തകം 33 : 52 (IRVML)
ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയണം.
സംഖ്യാപുസ്തകം 33 : 53 (IRVML)
നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു.
സംഖ്യാപുസ്തകം 33 : 54 (IRVML)
നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കണം.
സംഖ്യാപുസ്തകം 33 : 55 (IRVML)
എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും.
സംഖ്യാപുസ്തകം 33 : 56 (IRVML)
അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56