സംഖ്യാപുസ്തകം 34 : 1 (IRVML)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
സംഖ്യാപുസ്തകം 34 : 2 (IRVML)
“യിസ്രായേൽമക്കളോട് നീ കല്പിക്കേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം.
സംഖ്യാപുസ്തകം 34 : 3 (IRVML)
തെക്കെ ഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം.
സംഖ്യാപുസ്തകം 34 : 4 (IRVML)
പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം.
സംഖ്യാപുസ്തകം 34 : 5 (IRVML)
പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ്തോട്ടിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം.
സംഖ്യാപുസ്തകം 34 : 6 (IRVML)
പടിഞ്ഞാറ് മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിര്.
സംഖ്യാപുസ്തകം 34 : 7 (IRVML)
വടക്ക് മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും
സംഖ്യാപുസ്തകം 34 : 8 (IRVML)
അവിടെ നിന്ന് ഹമാത്ത്വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിര് അവസാനിക്കണം;
സംഖ്യാപുസ്തകം 34 : 9 (IRVML)
പിന്നെ അതിര് സിഫ്രോൻവരെ ചെന്ന് ഹസാർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിര്.
സംഖ്യാപുസ്തകം 34 : 10 (IRVML)
കിഴക്ക് ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം.
സംഖ്യാപുസ്തകം 34 : 11 (IRVML)
ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്കു ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത്കടലിന്റെ കിഴക്കെ കരയോട് ചേർന്നിരിക്കണം.
സംഖ്യാപുസ്തകം 34 : 12 (IRVML)
അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”.
സംഖ്യാപുസ്തകം 34 : 13 (IRVML)
മോശെ യിസ്രായേൽമക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതു തന്നെ.
സംഖ്യാപുസ്തകം 34 : 14 (IRVML)
രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”.
സംഖ്യാപുസ്തകം 34 : 15 (IRVML)
ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരീഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു.
സംഖ്യാപുസ്തകം 34 : 16 (IRVML)
പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
സംഖ്യാപുസ്തകം 34 : 17 (IRVML)
“ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇതാ: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
സംഖ്യാപുസ്തകം 34 : 18 (IRVML)
ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം.
സംഖ്യാപുസ്തകം 34 : 19 (IRVML)
അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
സംഖ്യാപുസ്തകം 34 : 20 (IRVML)
ശിമെയോൻഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
സംഖ്യാപുസ്തകം 34 : 21 (IRVML)
ബെന്യാമീൻഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.
സംഖ്യാപുസ്തകം 34 : 22 (IRVML)
ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
സംഖ്യാപുസ്തകം 34 : 23 (IRVML)
യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.
സംഖ്യാപുസ്തകം 34 : 24 (IRVML)
എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
സംഖ്യാപുസ്തകം 34 : 25 (IRVML)
സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
സംഖ്യാപുസ്തകം 34 : 26 (IRVML)
യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.
സംഖ്യാപുസ്തകം 34 : 27 (IRVML)
ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.
സംഖ്യാപുസ്തകം 34 : 28 (IRVML)
നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.
സംഖ്യാപുസ്തകം 34 : 29 (IRVML)
യിസ്രായേൽമക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.
❮
❯