സദൃശ്യവാക്യങ്ങൾ 1 : 1 (IRVML)
സദൃശ്യവാക്യങ്ങൾ 1 : 2 (IRVML)
യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും വിവേകവചനങ്ങളെ ഗ്രഹിക്കുവാനും
സദൃശ്യവാക്യങ്ങൾ 1 : 3 (IRVML)
പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും
സദൃശ്യവാക്യങ്ങൾ 1 : 4 (IRVML)
അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
സദൃശ്യവാക്യങ്ങൾ 1 : 5 (IRVML)
ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും
സദൃശ്യവാക്യങ്ങൾ 1 : 6 (IRVML)
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 1 : 7 (IRVML)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
സദൃശ്യവാക്യങ്ങൾ 1 : 8 (IRVML)
മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്;
സദൃശ്യവാക്യങ്ങൾ 1 : 9 (IRVML)
അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
സദൃശ്യവാക്യങ്ങൾ 1 : 10 (IRVML)
മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്കു വഴങ്ങരുത്.
സദൃശ്യവാക്യങ്ങൾ 1 : 11 (IRVML)
“ഞങ്ങളോടുകൂടി വരുക; നാം രക്തത്തിനായി പതിയിരിക്കുക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക.
സദൃശ്യവാക്യങ്ങൾ 1 : 12 (IRVML)
പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക.
സദൃശ്യവാക്യങ്ങൾ 1 : 13 (IRVML)
നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം.
സദൃശ്യവാക്യങ്ങൾ 1 : 14 (IRVML)
നിനക്ക് ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ,
സദൃശ്യവാക്യങ്ങൾ 1 : 15 (IRVML)
മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാല് അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
സദൃശ്യവാക്യങ്ങൾ 1 : 16 (IRVML)
അവരുടെ കാല് ദോഷം ചെയ്യുവാൻ ഓടുന്നു; രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 1 : 17 (IRVML)
പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
സദൃശ്യവാക്യങ്ങൾ 1 : 18 (IRVML)
അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 1 : 19 (IRVML)
ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
സദൃശ്യവാക്യങ്ങൾ 1 : 20 (IRVML)
ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 1 : 21 (IRVML)
അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
സദൃശ്യവാക്യങ്ങൾ 1 : 22 (IRVML)
“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം?
സദൃശ്യവാക്യങ്ങൾ 1 : 23 (IRVML)
എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
സദൃശ്യവാക്യങ്ങൾ 1 : 24 (IRVML)
ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
സദൃശ്യവാക്യങ്ങൾ 1 : 25 (IRVML)
നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
സദൃശ്യവാക്യങ്ങൾ 1 : 26 (IRVML)
ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും.
സദൃശ്യവാക്യങ്ങൾ 1 : 27 (IRVML)
നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ.
സദൃശ്യവാക്യങ്ങൾ 1 : 28 (IRVML)
അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറയുകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
സദൃശ്യവാക്യങ്ങൾ 1 : 29 (IRVML)
അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
സദൃശ്യവാക്യങ്ങൾ 1 : 30 (IRVML)
അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട്
സദൃശ്യവാക്യങ്ങൾ 1 : 31 (IRVML)
അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 1 : 32 (IRVML)
ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും.
സദൃശ്യവാക്യങ്ങൾ 1 : 33 (IRVML)
എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും”.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33