സദൃശ്യവാക്യങ്ങൾ 10 : 1 (IRVML)
ശലോമോന്റെ സദൃശവാക്യങ്ങൾ: [QBR] ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; [QBR] ഭോഷനായ മകൻ അമ്മയ്ക്കു വ്യസനം ഉളവാക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 2 (IRVML)
ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; [QBR] നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 3 (IRVML)
യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; [QBR] ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 4 (IRVML)
മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; [QBR] ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 5 (IRVML)
വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; [QBR] കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. [QBR]
സദൃശ്യവാക്യങ്ങൾ 10 : 6 (IRVML)
നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; [QBR] എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 7 (IRVML)
നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; [QBR] ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 8 (IRVML)
ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; [QBR] വിടുവായനായ ഭോഷനോ വീണുപോകും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 9 (IRVML)
നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; [QBR] നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 10 (IRVML)
കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; [QBR] തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 11 (IRVML)
നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. [QBR] എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 12 (IRVML)
പക വഴക്കുകൾക്ക് കാരണം ആകുന്നു; [QBR] സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 13 (IRVML)
വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; [QBR] ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 14 (IRVML)
ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു; [QBR] ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 15 (IRVML)
ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം; [QBR] എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 10 : 16 (IRVML)
നീതിമാന്റെ സമ്പാദ്യം ജീവഹേതുവും [QBR] ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 17 (IRVML)
പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; [QBR] ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; [QBR]
സദൃശ്യവാക്യങ്ങൾ 10 : 18 (IRVML)
പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; [QBR] ഏഷണി പറയുന്നവൻ ഭോഷൻ. [QBR]
സദൃശ്യവാക്യങ്ങൾ 10 : 19 (IRVML)
വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; [QBR] അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. [QBR]
സദൃശ്യവാക്യങ്ങൾ 10 : 20 (IRVML)
നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; [QBR] ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. [QBR]
സദൃശ്യവാക്യങ്ങൾ 10 : 21 (IRVML)
നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; [QBR] ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 22 (IRVML)
യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; [QBR] അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. [QBR]
സദൃശ്യവാക്യങ്ങൾ 10 : 23 (IRVML)
ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; [QBR] വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 10 : 24 (IRVML)
ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; [QBR] നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 25 (IRVML)
ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; [QBR] നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. [QBR]
സദൃശ്യവാക്യങ്ങൾ 10 : 26 (IRVML)
ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, [QBR] അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. [QBR]
സദൃശ്യവാക്യങ്ങൾ 10 : 27 (IRVML)
യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; [QBR] ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 28 (IRVML)
നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; [QBR] ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 29 (IRVML)
യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; [QBR] ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. [QBR]
സദൃശ്യവാക്യങ്ങൾ 10 : 30 (IRVML)
നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; [QBR] ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 10 : 31 (IRVML)
നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; [QBR] വക്രതയുള്ള നാവ് ഛേദിക്കപ്പെടും. [QBR]
സദൃശ്യവാക്യങ്ങൾ 10 : 32 (IRVML)
നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; [QBR] ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

BG:

Opacity:

Color:


Size:


Font: