സദൃശ്യവാക്യങ്ങൾ 14 : 1 (IRVML)
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; [QBR] ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 2 (IRVML)
നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; [QBR] നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 3 (IRVML)
ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; [QBR] ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 4 (IRVML)
കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; [QBR] കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. [QBR]
സദൃശ്യവാക്യങ്ങൾ 14 : 5 (IRVML)
വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; [QBR] കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 6 (IRVML)
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; [QBR] വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. [QBR]
സദൃശ്യവാക്യങ്ങൾ 14 : 7 (IRVML)
മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; [QBR] പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 14 : 8 (IRVML)
വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; [QBR] ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. [QBR]
സദൃശ്യവാക്യങ്ങൾ 14 : 9 (IRVML)
ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; [QBR] നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. [QBR]
സദൃശ്യവാക്യങ്ങൾ 14 : 10 (IRVML)
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; [QBR] അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. [QBR]
സദൃശ്യവാക്യങ്ങൾ 14 : 11 (IRVML)
ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; [QBR] നീതിമാന്റെ കൂടാരമോ തഴയ്ക്കും. [QBR]
സദൃശ്യവാക്യങ്ങൾ 14 : 12 (IRVML)
ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; [QBR] അതിന്റെ അവസാനം മരണവഴികൾ അത്രേ. [QBR]
സദൃശ്യവാക്യങ്ങൾ 14 : 13 (IRVML)
ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; [QBR] സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. [QBR]
സദൃശ്യവാക്യങ്ങൾ 14 : 14 (IRVML)
ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; [QBR] നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും. [QBR]
സദൃശ്യവാക്യങ്ങൾ 14 : 15 (IRVML)
അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; [QBR] സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 16 (IRVML)
ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; [QBR] ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 17 (IRVML)
മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; [QBR] ദുരുപായി വെറുക്കപ്പെടും. [QBR]
സദൃശ്യവാക്യങ്ങൾ 14 : 18 (IRVML)
അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; [QBR] സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 19 (IRVML)
ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും [QBR] ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 20 (IRVML)
ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു; [QBR] ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. [QBR]
സദൃശ്യവാക്യങ്ങൾ 14 : 21 (IRVML)
കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; [QBR] എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ. [QBR]
സദൃശ്യവാക്യങ്ങൾ 14 : 22 (IRVML)
ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? [QBR] നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 23 (IRVML)
എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; [QBR] വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 24 (IRVML)
ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; [QBR] മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 14 : 25 (IRVML)
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; [QBR] ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 26 (IRVML)
യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; [QBR] അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. [QBR]
സദൃശ്യവാക്യങ്ങൾ 14 : 27 (IRVML)
യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; [QBR] അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. [QBR]
സദൃശ്യവാക്യങ്ങൾ 14 : 28 (IRVML)
പ്രജാബാഹുല്യം രാജാവിന് ബഹുമാനം; [QBR] പ്രജാന്യൂനത പ്രഭുവിന് നാശം. [QBR]
സദൃശ്യവാക്യങ്ങൾ 14 : 29 (IRVML)
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; [QBR] മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 30 (IRVML)
ശാന്തമനസ്സ് ദേഹത്തിന് ജീവൻ; [QBR] അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. [QBR]
സദൃശ്യവാക്യങ്ങൾ 14 : 31 (IRVML)
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; [QBR] ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 32 (IRVML)
ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; [QBR] നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്. [QBR]
സദൃശ്യവാക്യങ്ങൾ 14 : 33 (IRVML)
വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; [QBR] മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 14 : 34 (IRVML)
നീതി രാജ്യത്തെ ഉയർത്തുന്നു; [QBR] പാപം ജനതയ്ക്ക് അപമാനം. [QBR]
സദൃശ്യവാക്യങ്ങൾ 14 : 35 (IRVML)
ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; [QBR] നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

BG:

Opacity:

Color:


Size:


Font: